നൗഫല്‍ പാലക്കാടന്‍

ആസ്തമ രോഗത്തിന് മരുന്ന് കഴിക്കുന്നവരും മുന്‍പ് കഴിച്ചിരുന്നവരും ജാഗ്രത പുലര്‍ത്തണം. ചെറിയ അസ്വസ്ഥത അനുഭവപ്പെടുന്നവര്‍ അടിയന്തിര ചികിത്സ തേടണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
റിയാദ്: സൗദി അറേബ്യ ചൂടില്‍ നിന്നു അതിശൈത്യത്തിലേക്കു നീങ്ങുന്നു. ഇതോടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന നിരവധി പേര്‍ ചികിത്സ തേടി. പ്രധാനമായും ആസ്തമ അലര്‍ജി രോഗികളാണ് ചികിത്സ തേടി ക്ലിനിക്കുകളിലും ആശുപത്രികളിലുമെത്തിയത്. കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുമെന്ന് കലാവസ്ഥാ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പു നല്‍കിയിരുന്നു. ഞായറാഴ്ച രാത്രി മുതല്‍ ചാറ്റല്‍ മഴയും നേരിയ പൊടിക്കാറ്റും അനുഭവപ്പെട്ടിരുന്നു. ഇത് ശ്വാസകോശ രോഗമുള്ളവരെ ഗുരുതരമായി ബാധിച്ചു. റിയാദ് പരിസരങ്ങളില്‍ മാത്രം ആയിരത്തിലധികം പേരാണ് ശ്വാസ തടസ്സത്തിന് ചികിത്സ തേടിയത്. കാലാവസ്ഥ മാറുന്ന വേളയില്‍ ഉണ്ടാകുന്ന പൊടിക്കാറ്റ് മൂലം അലര്‍ജിയുളളവരെ സാരമായി ബാധിക്കും. ചാറ്റല്‍മഴ ഓക്‌സിജന്റെ ലഭ്യതയും കുറക്കും. ഇതാണ് രോഗത്തിന് പ്രധാന കാരണം. ആസ്തമ രോഗത്തിന് മരുന്ന് കഴിക്കുന്നവരോ മുന്‍പ് കഴിച്ചിരുന്നവരോ ആയവര്‍ പ്രതികൂല കാലാവസ്ഥയില്‍ ജാഗ്രത പുലര്‍ത്തണം. ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നവര്‍ പോലും അടിയന്തിര ചികിത്സ തേടണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. സൗദി സന്ദര്‍ശിക്കുന്ന ശ്വാസ കോശ രോഗത്തിന് മരുന്നു കഴിക്കുന്നവര്‍ മുന്‍ കൂട്ടി ഡോക്ടറെ കണ്ട് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
നവംബര്‍ 23 വരെ രാജ്യത്തിന്റെ പല പ്രവിശ്യകളിലും അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി വ്യക്തമാക്കി. അന്തരീക്ഷ ഉക്ഷ്മാവ് 5 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുകയും പരമാവധി ഉയര്‍ന്ന താപപില 21 ഡിസ്രി സെല്‍ഷ്യസുമായിരിക്കും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






