Sauditimesonline

jancy predin
ആശുപത്രി ഇടനാഴികളിലെ സാന്ത്വനമാലാഖ; ഇനി റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ കാവലാള്‍

സ്‌കൂള്‍ പ്രവൃത്തി ദിനത്തില്‍ മാറ്റം

റിയാദ്: സൗദിയില്‍ ശൈത്യകാലം ആരംഭിച്ചതോടെ സ്‌കൂള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത വര്‍ഷം മാര്‍ച്ച് 22 വരെ ശൈത്യകാല പ്രവൃത്തി സമയം പ്രാബല്യത്തില്‍ ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.

തലസ്ഥാനമായ റിയാദില്‍ ഇന്ന് 29 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ താപമാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപം ഗണ്യമായി കുറയും. ശൈത്യകാലം ആരംഭിച്ച സാഹചര്യത്തിലാണ് സ്‌കൂള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിയത്. റിയാദ് പ്രവിശ്യയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും രാവിലെ 6.45ന് ആരംഭിക്കും. അടുത്ത വര്‍ഷം മാര്‍ച്ച് 22 വരെയാണ് ശൈത്യകാല പ്രവൃത്തി സമയം. ഏപ്രില്‍ 26 മുതല്‍ വേനല്‍ക്കാല പ്രവര്‍ത്തി സമയം ആരംഭിക്കും. വേനലവധിക്കായി ജൂണ്‍ 22ന് സ്‌കൂളുകള്‍ അടക്കുമെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം, ശീതകാലം ആരംഭിച്ചതോടെ അലര്‍ജിയുളളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശ്വാസ തടസ്സമുളളവരും പ്രായമായവരും മുന്‍കരുതല്‍ നടപടി സ്വീകരിക്കണം. വരും ദിവസങ്ങളില്‍ അതിശൈത്യം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top