
റിയാദ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷയുടെ പ്രചാരണോദ്ഘാടനം നിര്‍വഹിച്ചു. ഇസ്‌ലാംഹൗസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ: ഫവാസ് സഅദ് അല്‍ഹുനൈന്‍, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം. എം അക്ബര്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
വിശുദ്ധ ഖുര്‍ആന്‍ എല്ലാ കാലത്തേക്കുമുള്ള വേദഗ്രന്ഥമാണ്. പഠിക്കുംതോറും ഉത്തമ മനുഷ്യനാക്കാന്‍ വിശുദ്ധ ഖുര്‍ആന് കഴിയുമെന്ന് ഫവാസ് സഅദ് അല്‍ഹുനൈന്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദിയിലെ പ്രവാസി മലയാളികള്‍ക്ക് വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും സത്യസന്ദേശങ്ങള്‍ എത്തിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.

‘ആത്മീയത നാസ്തികത, ലിബറലിസം’ എന്ന വിഷയത്തില്‍ നടന്ന തുറന്ന സംവാദത്തിന് എം. എം അക്ബര്‍ നേതൃത്വം നല്‍കി. ആത്മീയത ജീവിത നിഷേധമല്ല, ദൈവത്തിന്റെ നിയമപ്രകാരം ജീവിതത്തെ ആസ്വദിക്കലാണ്. പ്രവാചകന്‍ കാണിച്ചുതന്ന മാതൃക അതാണ്. നവ ലിബറല്‍, നാസ്തിക കാലഘട്ടത്തില്‍ പുതിയ വിഷയങ്ങളെ സംവാദാത്മകമായി നേരിടാന്‍ നിരന്തരമായ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ പരീക്ഷകളില്‍ എല്ലാ മലയാളികളും പങ്കാളികളാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സദസ്സിന്റെ സംശയങ്ങള്‍ക്ക് എം എം അക്ബര്‍ മറുപടി നല്‍കി.
2022 നവംബര്‍ 11, വെള്ളി സൗദി സമയം വൈകിട്ട് 4.00, ഇന്ത്യന്‍ സമയം വൈകിട്ട് 6.30ന് ലേണ്‍ ദി ഖുര്‍ആന്‍ അന്തരാഷ്ട്ര ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നടക്കും. 2 മണിക്കൂറായിരിക്കും ലോഗിന്‍ ചെയ്താല്‍ പരീക്ഷ സമയം. ലോകത്തെവിടെയും മലയാളികള്‍ക്കു പങ്കെടുക്കാവുന്ന തരത്തില്‍ അഞ്ചുമണിക്കൂര്‍ സമയം പരീക്ഷ ലിങ്ക് പരീക്ഷാര്‍ത്ഥികള്‍ക്ക് ലഭിക്കും. സൂറത്തുല്‍ ജാസിയ മുതല്‍ ഖാഫ് വരെയാണ് പാഠഭാഗം. ഒന്നാം സമ്മാന വിജയിക്ക് ഒരു ലക്ഷം രൂപയും, ആദ്യ 10 സ്ഥാനക്കാര്‍ക്ക് പ്രത്യേക ക്യാഷ് അവാര്‍ഡും സമ്മാനിക്കും.
പരിപാടിയില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഖയ്യും ബുസ്താനി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി നന്ദിയും പറഞ്ഞു. ദഅവ അസോസിയേഷന്‍ റബ്‌വ ദാഈ മിഥ്‌ലാജ് സ്വലാഹി ആമുഖഭാഷണം നടത്തി. കെ.എന്‍.എം സംസ്ഥാന കമ്മിറ്റി അംഗം സലിം ചാലിയം, ജാമിയനദ്വിയ ട്രസ്റ്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രൊഫ. അബ്ദുല്‍ അസീസ് എടവണ്ണ എന്നിവര്‍ മുഖ്യാതിഥികളായിരുത്തു.
മുസ്തഫ യു.പി, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, നൗഷാദ് അലി കോഴിക്കോട്, ബഷീര്‍ പാലക്കാട്, സിറാജ് പരപ്പനങ്ങാടി, മുഹമ്മദ് കുട്ടി കടന്നമണ്ണ സാജിദ് കൊച്ചി, ഫൈസല്‍ ബുഹാരി, അബ്ദുല്‍ റഷീദ് വടക്കന്‍, ഉസാമ മുഹമ്മദ്, ഉമര്‍ഖാന്‍ തിരുവനന്തപുരം എന്നിവര്‍ പങ്കെടുത്തു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
