
റിയാദ്: ‘പ്രവാചക അധ്യാപനത്തിന്റെ കാലിക പ്രസക്തി’ എന്ന പ്രമേയത്തില്‍ വിവിധ പരിപാടികളോടെ സ്‌നേഹ സംഗമം സംഘടിപ്പിച്ചു. ഉസ്താദ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യാതിഥി ആയിരുന്നു. അനീതി അരങ്ങുവാഴുന്ന കാലത്ത് നീതിയുടെ ശബ്ദമായി നിലകൊള്ളുന്നത് പ്രവാചകരുടെ അധ്യാപനങ്ങള്‍ മാത്രമാണ്. അത് കുടുംബ സമുദായിക ബന്ധങ്ങള്‍ക്കപ്പുറം ബഹുസ്വര സമൂഹത്തില്‍ കര്‍ശനമായി നടപ്പില്‍ വരുത്തണം. അതാണ് മാതൃക. വര്‍ഗ്ഗീയതയും വിഭാഗീയതയും ഉള്‍പ്പെടെയുളള കാലിക പ്രശ്‌നങ്ങള്‍ സ്‌നേഹം കൊണ്ടാണ് നേരിടേണ്ടത്. ഇസ്ലാം സഹിഷ്ണുതയും മാനുഷികമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന മതമാണെന്നും മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. എംഎന്‍ ഫാബ്രിക്‌സ് ഹോള്‍സ്‌സെയിത്സ് ഡിവിഷനായ ദീബാജ് വേള്‍ഡ് ആണ് സ്‌നേസംഗമത്തിന് വേദി ഒരുക്കിയത്.

കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ സംഗമം ഉദ്ഘാടനം ചെയ്തു. ദീബാജ് സിഇഒ ഷാഫി ദാരിമി അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുദ്ധീന്‍ അല്‍ഹദ്ദാദ് തങ്ങളുടെ പ്രാര്‍ത്ഥന നടത്തി. പ്രവാചക പ്രകീര്‍ത്തന സദസ്സിന് ബഷീര്‍ ഫൈസി ചുങ്കത്തറ നേതൃത്വം നല്‍കി. ദഫ് പ്രദര്‍ശനം നടത്തിയ വാദിത്വയ്ബ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. സൈതലവി ഫൈസി പനങ്ങാങ്ങര, ഷാഫി ദാരിമി പാങ്ങ്, അബ്ദുറഹ്മാന്‍ ഹുദവി പട്ടാമ്പി, ഹാരിസ് മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.
മുഹമ്മദ് കോയ വാഫി (എസ്‌ഐസി), നവാസ് വെള്ളിമാട്കുന്ന് (ഒഐസിസി), കെ കെ കോയാമു ഹാജി (കെഎംസിസി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അലിക്കുട്ടി കടുങ്ങപുരം, നവാഫ് ചേളാരി, ശുഐബ് വളാഞ്ചേരി, ഹാരിസ് വെങ്ങാട്, ഷജീര്‍ കൊപ്പം, സജീര്‍ പുല്ലാര, ആബിര്‍ വീമ്പൂര്‍, മുസ്തഫ കാരക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി. മാസ്റ്റര്‍ തഷീഫ് ഖിറാഅത്ത് നിര്‍വ്വഹിച്ചു. ബഷീര്‍ താമരശ്ശേരി സ്വാഗതവും ഷുഹൈബ് ദീബാജ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
