
റിയാദ്: കേരള ക്രിക്കറ്റ് അസോസിയേഷന്‍ റിയാദ് സംഘടിപ്പിക്കുന്ന കേരള പ്രീമിയര്‍ ലീഗ്-2022 ക്രിക്കറ്റ് ടൂര്‍ണമെന്റിനുളള ഒരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ട്രോഫി ലോഞ്ചിങ്ങ്, ടീം ജേഴ്‌സി റിലീസ്, ഫിക്‌സ്ചര്‍ പ്രകാശനം എന്നിവ വര്‍ണാഭമായ പരിപാടികളോടെ മദീന ഹൈപ്പര്‍മാര്‍ക്കെറ്റ് ഓഡിറ്റോറിയത്തില്‍ നടന്നു. സൗദി നാഷണല്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അബ്ദുല്‍ വഹീദ് ടൂര്‍ണമെന്റ് ട്രോഫി പ്രകാശനം ചെയ്തു.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എട്ടു ടീമുകള്‍ക്കുള്ള ജേഴ്‌സിയികള്‍ സൗദി നാഷണല്‍ ടീം ക്യാപ്റ്റന്‍ അബ്ദുല്‍ വാഹീദ്, ടെക്‌സ പ്രസിഡന്റ് സജീവ് നാവായിക്കുളം, ഇഎഫ്എസ് കാര്‍ഗോ ട്രാക്ക് റിയാദ് ബ്രാഞ്ച് മാനേജര്‍ അബ്ദുല്‍ ജലീല്‍ കളപ്പാടന്‍, സിസ്റ്റംസ് എക്‌സ്‌പെര്‍ട് ഐടി സൊല്യൂഷന്‍സ് ഡയറക്ടര്‍ മൊയ്ദീന്‍കുട്ടി, സിറ്റിഫ്‌ളവര്‍ മാര്‍ക്കറ്റിംഗ് ഹെഡ് നിബിന്‍ലാല്‍, ടെക്‌നോ മാക്ക് പ്രതിനിധി ശിഹാബ്, കെസിഎ മുന്‍ സെക്രട്ടറി ജോജി മാത്യു എന്നിവര്‍ ടീം മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് കൈമാറി.

ടൂര്‍ണമെന്റ് ഫിക്‌സ്ചര്‍ കെസിഎ കോര്‍ ടീം അംഗംങ്ങളായ അന്‍സീം ബഷീര്‍, സെല്‍വകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി. മത്സരങ്ങള്‍ നവംബര്‍ 4 മുതല്‍ റിയാദ് സുലൈ കെസിഎ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കും. എട്ടു ഫ്രാഞ്ചെസി ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായി മത്സരിക്കും. ഫൈനല്‍ മത്സരം നവംബര്‍ 25ന് നടക്കും

കോര്‍കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ റജ്മല്‍, സുബൈര്‍ തൃക്കരിപ്പൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌പോണ്‍സര്‍മാര്‍ക്കുള്ള ഫലകങ്ങള്‍ സമ്മാനിച്ചു. ടി20 വേള്‍ഡ്കപ്പ് അടിസ്ഥാനമാക്കി ക്വിസ് മത്സരം അമീര്‍ മധുര്‍ നയിച്ചു. പ്രസിഡന്റ് ഷാബിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എംപി ഷഹ്ദാന്‍ സ്വാഗതം പറഞ്ഞു. യാസിര്‍ കോപ്പ അവതാരകനായിരുന്നു. പരിപാടികള്‍ക്ക് കണ്‍വീനര്‍ നജീം അയ്യൂബ്, കോര്‍കമ്മിറ്റി അംഗം ഷജില്‍ അടൂര്‍, രഞ്ജിത്ത് അനസ് എന്നിവര്‍ നേത്രത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
