Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

‘നിര്‍ഭയ ജീവിതം; സുരക്ഷിത സമൂഹം’ ഇസ്ലാഹീ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

റിയാദ്: വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ‘നിര്‍ഭയ ജീവിതം; സുരക്ഷിത സമൂഹം’ ത്രൈമാസ കാമ്പയിന്റെ ഭാഗമാ സൗദി പ്രവാസി സംഗമത്തിന്റെ ഭാഗമായി നടന്ന പരിപാടി
ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ പ്രസിഡണ്ട് അര്‍ഷദ് ബിന്‍ ഹംസ ഉദ്ഘാടനം ചെയ്തു. സമകാലിക സാഹചര്യത്തില്‍ മാനവ സമൂഹം നേരിടുന്ന പരീക്ഷണങ്ങള്‍ ധാര്‍മ്മിക ജീവിത പോരാട്ടത്തിലൂടെ നേരിടാന്‍ വ്യക്തിയും സമൂഹവും തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

റിയാദ് ഇസ്ലാഹി സെന്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് രാമനാട്ടുകര അധ്യക്ഷത വഹിച്ചു. മാര്‍ച്ച് 5 ലെ പ്രവാസി സംഗമത്തെ സംബന്ധിച്ച് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എഞ്ചി. ഉമര്‍ ശരീഫ് വിശദീകരിച്ചു. പ്രവാസികള്‍ നേരിടുന്ന സമകാലിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന പ്രത്യേക പാനല്‍ ഡിസ്‌കഷന്‍ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം നടക്കുന്ന പ്രവാസി സംഗമത്തിന്റെ പ്രത്യേകതയാണ്.

വിവിധ സെന്ററുകളെ പ്രതിനിധീകരിച്ച് അബ്ദുല്‍ നാസര്‍ കരുനാഗപ്പള്ളി (അല്‍ ഖര്‍ജ് ), ഹംസ ജമാലി (മജ്മ, അബ്ദുശഹീദ് ഫാറൂഖി (താദിഖ് ), ശംസുദീന്‍ ഹരിപ്പാട് ( ഹുറൈമില), ശിഹാബ് ( ഉയയ്‌ന), അബ്ദുല്‍ ജബ്ബാര്‍ (അല്‍ റാസ്) എഞ്ചി.അബ്ദുറഹീം ( നസീം), അബ്ദുലത്തീഫ് (റൗദ ), മുഹമ്മദ് ഹനീഫ (ഒലയ), നസീഹ് (മലസ്), ശുഹാദ് ബേപ്പൂര്‍ (ബത്ഹ), മുജീബ് ഉമറുല്‍ ഫാറൂഖ് (ശിഫ), മൊയ്തു അരൂര്‍ (ഓള്‍ഡ് സനയ്യ), അക്ബറലി(സുലൈ) എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ആര്‍.ഐ.സി.സി. വൈസ് ചെയര്‍മാന്‍ മൊയ്തു അരൂര്‍ സ്വാഗതവും കണ്‍വീനര്‍ ഷനോജ് അരീക്കോട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top