Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

ഹൂതി അക്രമണം അപലപനീയം: സൗദി മന്ത്രിസഭ

റിയാദ്: യമനില്‍ നിന്നു ഹൂതികള്‍ നിരന്തരം നടത്തുന്ന അക്രമണങ്ങളെ സൗദി മന്ത്രിസഭാ യോഗം അപലപിച്ചു. സിവിവിലിയന്‍മാര്‍ക്കു നേരെയുളള അക്രമണങ്ങളെ പ്രതിരോധിക്കും. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഹൂതികളുടെ നടപടിയെന്നും മന്ത്രി സഭാ യോഗം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ ഹൂതികള്‍ ആവര്‍ത്തിച്ച് സൗദി അറേബ്യയിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കി അക്രമണത്തിന് ശ്രമിച്ചിരുന്നു. ജസാനില്‍ ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടം പതിച്ച് അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്തെ സാധാരണക്കാര്‍ക്കു നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇറാന്‍ പിന്തുണയേടെ അതിര്‍ത്തി കടന്നുളള അക്രമണം അപലപനീയമാണെന്നും മന്ത്രി സഭായോഗം കുറ്റപ്പെടുത്തി. ഹൂതികളുടെ ഭീഷണി നേരിടുന്നതിലും തടയുന്നതിലും വ്യോമ പ്രതിരോധ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനെ മന്ത്രിസഭ അഭിനന്ദിച്ചു. യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള സല്‍മാന്‍ രാജാവിന്റെ ടെലിഫോണ്‍ സംഭാഷണവും മന്ത്രിസഭ വിലയിരുത്തി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്‌സിന്‍ വിതരണം സംബന്ധിച്ചും മന്ത്രിസഭ അവലോകനം ചെയ്തതായും ആക്ടിംഗ് മീഡിയാ മന്ത്രി ഡോ. മാജിദ് അല്‍ ഖസബി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top