
റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനുള്ള ആഹ്വാനവുമായി റിയാദില്‍ യു ഡി എഫ് നിലവില്‍ വന്നു. കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ അഴിമതി നിറഞ്ഞ ഭരണത്തിനെതിരെയും വികസനവിരുദ്ധ നിലപാടുകള്‍ക്കെതിരെയും പ്രവാസി വിരുദ്ധ സമീപനങ്ങള്‍ക്കെതിരെയും പ്രവാസലോകത്ത് ശക്തമായ കാമ്പയിന്‍ നടത്തും. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന പ്രവാസികളുടെ നീറുന്ന വിഷയങ്ങള്‍ പരിഗണിക്കാതെ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ പ്രവാസി പുനരധിവാസ പദ്ധതിതകളൊന്നും നടപ്പിലാക്കാതെ പ്രവാസികളെയും കുടുംബങ്ങളെയും വഞ്ചിച്ച ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താകും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. ഓ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള ഉല്‍ഘാടനം ചെയ്തു. കുഞ്ഞി കുമ്പള ചെയര്‍മാനും സി പി മുസ്തഫ ജനറല്‍ കണ്‍വീനറുമായാണ് റിയാദ് യു ഡി എഫ് നിലവില്‍ വന്നത്.
റിയാദിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മലബാര്‍, മധ്യകേരളം, തെക്കന്‍ കേരളം എന്ന രീതിയില്‍ മൂന്നു മേഖല കമ്മിറ്റികള്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചു. കേരളത്തിലെ നൂറ്റി നാല്‍പ്പതു മണ്ഡലങ്ങളിലും സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവാസി വിരുദ്ധ നടപടികളും ഭരണപരാജയങ്ങളും തുറന്നു കാണിക്കുന്നതിന് വാഹന പ്രജരണ ജാഥ നടത്തും.
തെരഞ്ഞെടുപ്പ് വേളയിലെ സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് യു ഡി എഫ് സൈബര്‍ വിങ് നേതൃത്വം നല്‍കും. കോവിഡ് കാലത്ത് പ്രവാസി സമൂഹത്തോട് എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ച മനുഷ്യത്വ വിരുദ്ധ നടപടികളും അനീതിയും തുറന്ന് കാണിക്കും. കോവിഡ് കാലത്തെ ജീവന്മരണ പോരാട്ടത്തില്‍ നാട്ടിലെത്താനുള്ള പ്രവാസികളുടെ മുറവിളികളെ ധാര്‍ഷ്ട്യത്തോടെ നേരിടുകയും കോവിഡ് പ്രചാരകരായി പ്രവാസികളെ അപമാനിക്കുകയും ചെയ്ത പിണറായി സര്‍ക്കാരിന്റെ ഹീനമായ നടപടികളും പ്രവാസി സമൂഹത്തെ ബോധ്യപ്പെടുത്തും.
അഷ്‌റഫ് വേങ്ങാട്ട്, സലിം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട്, രഘുനാഥ് പറശിനികടവ്, നവാസ് വെള്ളിമാട്കുന്ന് , റസാഖ് പൂക്കോട്ടുംപാടം, ഷാജി സോണ, ഷംനാദ് കരുനാഗപ്പള്ളി, യഹിയ കൊടുങ്ങലൂര്‍, സുരേഷ് ശങ്കര്‍, ഷിജു കോട്ടയം, റസാഖ് വളക്കൈ, അബ്ദുറഹിമാന്‍ ഫറോക്ക് ,കെപി മുഹമ്മദ് ,അഷറഫ് പാലക്കാട്,സിദ്ദിഖ് പാലക്കാട് ,അലി വയനാട്,അന്‍ഷാദ്,സഫീര്‍ തിരൂര്‍ ,ഷഫീഖ് കൂടാളി ,അന്‍വര്‍ വാരം ,അക്ബര്‍ വേങ്ങാട്ട് ,ഹനീഫ മൂര്‍ക്കനാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഓ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും കെ എം സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആക്റ്റിങ് ജനറല്‍ സെക്രട്ടറി കബീര്‍ വൈലത്തൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
