
റിയാദ്: പ്രവാസി സാംസ്‌കാരിക വേദി റിയാദ് വെസ്റ്റ് മേഖല കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷിഹാബ് കുണ്ടൂര്‍ (പ്രസി.), ബാരിഷ് ചെമ്പകശ്ശേരി (ജന.സെക്ര.), അബ്ദുല്‍ സലീം. പി (ട്രഷറര്‍), റുക്‌സാന ഇര്‍ഷാദ്, ഷമീര്‍ മേലേതില്‍, (രാഷ്ട്രീയ കാര്യം) എന്നിവരെ വൈസ് പ്രസിഡന്റുമാരായും സനിത മുസ്തഫ (ജോ.സെക്രട്ടറി), സബ്‌ന ലത്തീഫ് (സത്രീ ശാക്തീകരണം), ഇര്‍ഷാദ് പി.പി (ജനസേവനം), ആസിഫ് കക്കോടി (പി ആര്‍ &മീഡിയ ), മുഫീദ് (കലാ കായികം ) ഷാനിദ് അലി (എച് ആര്‍ ഡി) എന്നിവരുള്‍പ്പെടുന്ന 20 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖലീല്‍ പാലോട്, ഹാരിസ്, അജ്മല്‍ എന്നിവര്‍ വരണാധികാരികളായിരുന്നു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സാജു ജോര്‍ജ് യോഗം ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
