Sauditimesonline

SaudiTimes

പി എസ് സി നഴ്‌സിംഗ് പരീക്ഷ; ക്വാറന്റൈന്‍ ഇളവ് നല്‍കണം: വേള്‍ഡ് മലയാളി ഫെഡറേഷന്‍

റിയാദ്: ജനുവരി 30ന് നടക്കുന്ന പി എസ് സി പരീക്ഷ എഴുതാന്‍ ഗള്‍ഫില്‍ പ്രവാസികളായി കഴിയുന്ന നഴ്‌സുമാര്‍ക്ക് ആവശ്യമായ സൗകര്യം ഏര്‍പെടുത്തണമെന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ക്വാറന്റൈന്‍ മാനദണ്ഡങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും ഫെഡറേഷന്‍ സൗദി നാഷണല്‍ കൗണ്‍സില്‍ കേരള മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.

മൂന്ന് വര്‍ഷം മുമ്പാണ് നഴ്‌സിംഗ് തസ്തികയില്‍ പി എസ് സി അവസാിനമായി മത്സര പരീക്ഷ നടത്തിയത്. ഈ സാഹചര്യത്തില്‍ വിദേശങ്ങളില്‍ കഴിയുന്ന നിരവധിയാളുകള്‍ പരീക്ഷയില്‍ പങ്കെടുക്കുന്നുണ്ട്. വിമാന സര്‍വീസുകളുടെ അപര്യാപ്തത മൂലം കൃത്യസമയത്ത് നാട്ടിലെത്താന്‍ കഴിയാത്ത സാഹചര്യവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യവും നിലവിലുണ്ട്. നിലവിലുള്ളത്. അതുകൊണ്ടുതന്നെ ക്വാറന്റയിനില്‍ ഇളവ് അനുവദിക്കണമെന്നും എം.എഫ് സൗദി നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് നസീര്‍ വാവാ കുഞ്ഞ്, നാഷണല്‍ കോര്‍ഡിനേറ്റര്‍ നാസര്‍ ലൈസ്, ജനറല്‍ സെക്രട്ടറി ഷബീര്‍ ആക്കോട്, ട്രഷറര്‍ സജു മത്തായി തെങ്ങുവിളയില്‍ എന്നിവര്‍ നിവേദനത്തില്‍ ആവശ്യപെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top