
റിയാദ്: എഴുപത്തിരത്തിരണ്ടാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങി സൗദിയിലെ ഇന്ത്യന്‍ പ്രവാസി സമൂഹം. ഇതിന്റെ ഭാഗമായി പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ‘ഇന്ത്യ ഫെസ്റ്റ്’ ആരംഭിച്ചു.

റിയാദ് മുറബ അവന്യൂ മാളിലെ ലുലു ഹൈപ്പറില്‍ ഇന്ത്യ ഫെസ്റ്റിന്റെ ഉദ്ഘാടനം സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് നിര്‍വഹിച്ചു. ലുലു സൗദി ഡയറക്ടര്‍ ഷഹിം മുഹമ്മദ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. കൊവിഡ് പ്രോടോകോള്‍ പ്രകാരം പരിമിതമായ അതിഥികളെ ഉള്‍പ്പെടുത്തിയാണ് പരിപാടി ഒരുക്കിയത്.

ഇന്ത്യന്‍ രൂചിഭേദങ്ങളും സുഗന്ധവ്യഞ്ജനങ്ങളും വൈവിധ്യമാര്‍ വസ്ത്ര ശേഖരവും ഫെസ്റ്റിന്റെ ഭാഗമായ ിവരുക്കിയിട്ടുണ്ട്. ഈ മാസം 27 വരെ രാജ്യത്തെ മുഴുവന്‍ ലുലു ഹൈപ്പറുകളിലും ഇന്ത്യാ ഫെസ്റ്റ് അരങ്ങേറും.
.
ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ സുപ്രധാനമാണ് ഭക്ഷ്യ സുരക്ഷയെന്ന് അംബാസഡര്‍ ഡേ. ഔാസാഫ് സഈദ് പറഞ്ഞു. കൊവിഡ് മഹാമാരി ഏറ്റവും ഉയര്‍ന്ന സമയത്തുപോലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഭക്ഷ്യ വിതരണം ശക്തമായി നിലനിര്‍ത്താന്‍ കഴിഞ്ഞു. അരി, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുള്‍പ്പെടെ എല്ലാ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളും രാജ്യത്ത് ലഭ്യമാക്കുന്നതില്‍ ലുലു ഗ്രൂപ്പ് മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ലുലു പുതിയ ശാഖകള്‍ തുറക്കുന്നുവെന്നത് സന്തോഷകരമാണ്. ലുലു ഹൈപ്പറിന്റെ ജനപ്രീതിയാണ് ഇതു സൂചിപ്പിക്കുന്നതെന്നും അംബാസഡര്‍ പറഞ്ഞു.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സൗന്ദര്യവും വൈവിധ്യവും ഇന്ത്യാ ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിട്ടതില്‍ അഭിമാനമുണ്ടെന്ന് ലുലു സൗദി ഡയറക്ടര്‍ ഷഹിം മുഹമ്മദ് പറഞ്ഞു. ഇന്ത്യയില്‍ നിന്നും വര്‍ഷം 200 ദശലക്ഷം റിയാലിന്റെ ഇറക്കുമതിയാണ് ലുലു ഹൈപ്പര്‍ നടത്തുന്നത്. ഓര്‍ഗാനിക് ഉത്പ്പന്നങ്ങളും കൊഴുപ്പ് കുറഞ്ഞ വിഭവങ്ങളും ഉപഭോക്താക്കള്‍ക്കെത്തിക്കാന്‍ ലുലു വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.