
റിയാദ്: കൊവിഡ് വൈറസ് ഗവേഷണങ്ങളില്‍ സൗദി അറേബ്യക്ക് മികച്ച നേട്ടം. ലോകത്ത് പതിനാലാം സ്ഥാനവും അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനവുമാണ് സൗദി അറേബ്യക്കുളളത്. ജി 20 അംഗരാജ്യങ്ങളില്‍ രാജ്യത്തിനു പന്ത്രണ്ടാം സ്ഥാനമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിന്‍ മുഹമ്മദ് അല്‍ഷെയ്ഖ് പറഞ്ഞു.
വിദ്യാഭ്യാസത്തിനും ശാസ്ത്രീയ ഗവേഷണത്തിനും പ്രോത്സാഹനങ്ങളും നിരന്തര പിന്തുണയും ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് കൊവിഡ് വൈറസുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ 84 ശതമാനവും പ്രസിദ്ധീകരിക്കാന്‍ രാജ്യത്തെ സര്‍വകലാശാലകള്‍ക്കു കഴിഞ്ഞു, 915 ഗവേഷണ പ്രബന്ധങ്ങളാണ് പ്രസിദ്ധീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, രാജ്യത്തു വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ പ്രീക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായ വിവരം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കും. കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റിബോഡകള്‍ ഉത്പ്പാദിപ്പിക്കാന്‍ ശേഷിയുളള വാക്‌സിനാണ് വികസിപ്പിച്ചതെന്ന് ഗവേഷണ സംഘത്തിന് നേതൃത്വം നല്‍കിയ ഡോ. ഈമാന്‍ അല്‍ മന്‍സൂര്‍ പറഞ്ഞു.
ഇമാം അബ്ദുള്‍റഹ്മാന്‍ ബിന്‍ ഫൈസല്‍ യൂണിവേഴ്‌സിറ്റിയുമായീടെ കീഴിലുളള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ ആണ് വാക്‌സിന്‍ വികസിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രാലയം വാക്‌സിന്‍ വികസനത്തിനും ഗവേഷണത്തിനും 500 ദശലക്ഷം റിയാലാണ് വിദ്യാഭ്യാസ മന്ത്രാലയം ചെലവഴിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
