Sauditimesonline

watches

അധിക സമയം ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യത്തിന് അര്‍ഹത

റിയാദ്: സൗദി അറേബ്യയില്‍ അധിക സമയം ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. അടിസ്ഥാന ശമ്പളത്തിന്റെ 150 ശതമാനത്തിനാണ് അര്‍ഹത.തൊഴില്‍ നിയമ പ്രകാരം സ്വദേശികള്‍ക്കും വിദേശികള്‍ക്കും അധിക ജോലിക്ക് പ്രതിഫലം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. ദിവസം എട്ട് മണിക്കൂര്‍ വീതം ആഴ്ചയില്‍ അഞ്ച് ദിവസമാണ് ജോലി സമയം. ഇതില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് മണിക്കൂര്‍ അടിസ്ഥാനമാക്കി വേതനം വിതരണം ചെയ്യണം. അല്ലെങ്കില്‍ തൊഴിലാളിയുടെ അനുമതി നേടിയതിന് ശേഷം ശമ്പളത്തോടെ അവധി അനുവദിക്കണം. അവധി ഉപയോഗിക്കുന്നതിനു മുമ്പ് തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ മുഴുവന്‍ ആനുകൂല്യവും പണമായി നല്‍കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ഔദ്യോഗിക അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഓവര്‍ടൈം ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 4,000 റിയാലായിരിക്കും. കുറഞ്ഞ ശമ്പളമുളള രണ്ട് സ്വദേശികളെ സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്തില്‍ ഒരു ജീവനക്കാരനായി മാത്രമേ പരിഗണിക്കുകയുളളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top