
റിയാദ്: അമേരിക്കന്‍ ഭരണകൂടവുമായി മികച്ച നയതന്ത്രബന്ധമാണുളളതെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. പുതിയ പ്രസിഡന്റ് ജോ ബൈഡനുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. അമേരിക്കയും സൗദിയും തമ്മിലുളള ബന്ധം ചരിത്രപരമാണ്. അമേരിക്കയിലെ ഇരു പാര്‍ട്ടികളിലെയും ഭരണാധികാരികളുമായി ഏറ്റവും മികച്ച സൗഹൃദമാണ് സൗദി അറേബ്യ കാത്തു സൂക്ഷിച്ചിട്ടുളളതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

ഇറാന്‍ അമേരിക്കയുമായി ചര്‍ച്ചക്ക് ഒരുങ്ങുന്ന സാഹചര്യം സൂക്ഷ്മമായി വിലയിരുത്തിവരുകയാണ്. അമേരിക്കയും യൂറോപ്പും ഇറാനുമായി പുതിയ കരാറിലേക്കു നീങ്ങിയാല്‍ സൗദിയും ചര്‍ച്ചയില്‍ പങ്കെടുക്കും. അതേസമയം, ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച ഇറാന്റെ നിലപാട് രക്ഷപ്പെടാനുളള തന്ത്രമാണോ എന്നു തിരിച്ചറിയേണ്ടതുണ്ട്. സമാധാനമാണ് സൗദി അറേബ്യ ലക്ഷ്യം വെക്കുന്നത്. ഇത് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇറാന്‍ കരാറുകള്‍ പാലിക്കാന്‍ സന്നദ്ധമാകുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
സുരക്ഷയും സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനുളള പൊതുതാല്‍പര്യങ്ങള്‍ക്കായി അമേരിക്കന്‍ ഭരണകൂടവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ജോ ബൈഡന്റെ സ്ഥാനാരോഹണത്തെ അഭിനന്ദിച്ച ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. മുബാറക് മല്‍ ഹജ്‌റഫ് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
