
റിയാദ്: സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി ഹൂതികളുടെ അക്രമണ ശ്രമം തകര്‍ത്തതായി അധികൃതര്‍. മിസൈല്‍, ഡ്രോണ്‍ എന്നിവ ഉപയോഗിച്ചാണ് അക്രമണത്തിന് ശ്രമം. ആകാശത്ത് തീ ഗോളം ദൃശ്യമായെന്നും സ്‌ഫോടന ശബ്ദം കേട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ദേശീയ ടെലിവിഷന്‍ ചാനല്‍ അക്രമണത്തിന് ശ്രമം നടന്നതായി സ്ഥിരീകരിച്ചു.

ഇറാന്റെ മിസൈലുകളും ആളില്ലാ വിമാനങ്ങളും ഉപയോഗിച്ച് ഹൂതികളാണ് അക്രമണത്തിന് ശ്രമിച്ചത്.2014 സെപ്റ്റംബര്‍ മുതല്‍ ഹൂതികള്‍ യെമന്‍ തലസ്ഥാനമായ സനഅ പിടിച്ചെടുത്തു. അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിനെയാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുളള സഖ്യം പിന്തുണക്കുന്നത്. സൗദി അതിര്‍ത്തിയില്‍ നിരന്തരം അക്രമണം നടത്തുന്ന ഹൂതികള്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കുകയാണ്.
ഇന്നലെ ചെങ്കടലില്‍ സ്‌ഫോടകവസ്തു നിറഞ്ഞ ബോട്ടും സൗദി അറേബ്യയിലേക്ക് വിക്ഷേപിച്ച സ്‌ഫോടകവസ്തു നിറഞ്ഞ ഡ്രോണും സഖ്യ സേന തകര്‍ത്തിരുന്നു. ഇതിനു പുറമെയാണ് ശനിയാഴ്ച ഉണ്ടായ അക്രമണ ശ്രമം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
