യാര സ്‌കൂള്‍ രക്ഷിതാക്കളെ ആദരിച്ചു

റിയാദ്: കൊവിഡ് മഹാമാരിയുടെ കാലത്ത് പഠന പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളെ സഹായിച്ച മാതാപിതാക്കളെ യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആദരിച്ചു. ടെക്‌നോളജിയും ആധുനിക പഠന സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് സ്‌കൂള്‍ ആവിഷ്‌ക്കരിച്ച ബോധനരീതി വളരെ വേഗത്തിലാണ് കുട്ടികള്‍ സ്വായത്തമാക്കിയത്. കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും അവരുടെ വിജയം ഉറപ്പു വരുത്തുന്നതിനും മാതാപിതാക്കളുടെ ഇടപെടലുകള്‍ക്കു സാധിച്ചു. സ്‌കൂളിന്റെ ലക്ഷ്യം സാക്ഷാത്ക്കരക്കാന്‍ മികച്ച പിന്തുണയാണ് രക്ഷിതാക്കള്‍ നല്‍കിയത്. അവരുടെ സഹകരണമാണ് അതിജീവന സമരത്തില്‍ വിജയിക്കാന്‍ സാധിച്ചതെന്ന് പ്രിന്‍സിപ്പല്‍ ആസിമ സലീം പറഞ്ഞു.

കുട്ടികള്‍ക്ക് സങ്കേതിക ഉപകരണങ്ങള്‍, ഇന്റര്‍നെറ്റ്‌സൗകര്യം എന്നിവ ഒരുക്കി. പരീക്ഷാ സാമഗ്രികള്‍ ശേഖരിക്കാനും കുട്ടികളുടെ ഉത്തരക്കടലാസുകള്‍ സ്‌കൂളില്‍ എത്തിക്കാനു രക്ഷിതാക്കള്‍ കാണിച്ച ആത്മാര്‍ത്ഥതയും കൃത്യനിഷ്ഠയും എടുത്തുപറയേണ്ടതാണ്. അതുകൊണ്ടുതന്നെ രക്ഷിതാക്കള്‍ ആദരവും അംഗീകാരവും അര്‍ഹിക്കുന്നു. ഓരോ രക്ഷിതാവിനും പ്രശംസാഫലകം സമ്മാനിച്ചാണ് ആദരിക്കല്‍ ചടങ്ങ് നടത്തിയത്. കരുത്തുള്ള തലമുറകളെ വാര്‍ത്തെടുക്കാനുള്ള സ്‌കൂളിന്റെ തുടര്‍പ്രവര്‍ത്തനങ്ങളിലും രക്ഷിതാക്കളുടെ സഹകരണം പ്രിന്‍സിപ്പാള്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply