റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥാപിക്കണമെന്ന് ആവശ്യം. ഇതുന്നയിച്ച് സമന്വയ സാംസ്‌കാരികവേദി പ്രമേയം അവതരിപ്പിച്ചു. ഇതുസംബന്ധിച്ച നിവേദനം ഒക്ടോബര്‍ 29 ന് സൗദിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമര്‍പ്പിക്കും. പ്രവാസി സമൂഹത്തിനു വേണ്ടി വിപ്ലവകരമായ മാറ്റങ്ങള്‍ നടത്തിയിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനത്തിലൂടെ ദമാമിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്ന പ്രവാസി സമൂഹത്തിന്റെ ദീര്‍ഘകാല ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദമ്മാം, അല്‍ ഹസ, ഖഫ്ജി, അല്‍ ഖോബാര്‍, തുടങ്ങി സൗദിയിലെ പ്രധാന നഗരങ്ങള്‍ അടങ്ങുന്നതാണ് കിഴക്കന്‍ പ്രവിശ്യ. സൗദിയുടെ വ്യാവസായിക നഗരമായ അല്‍ ഖോബാറിലും വാണിജ്യ നഗരമായ ദമ്മിമ്മിലുമായി പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കെല്ലാം എംബസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് 1200 കിലോമീറ്റര്‍ താണ്ടി ജിദ്ദയിലോ 400 കിലോമീറ്റര്‍ താണ്ടി റിയാദിലോ വരേണ്ട ദുരവസ്ഥയാണിപ്പോള്‍. ഇതിന് പരിഹാരം കാണണം. ഇതുസംബന്ധിച്ച അടിയന്തിര ഇടപെടല്‍ നടത്തുന്നതിന് ഇന്ത്യന്‍ അംബാസഡര്‍ ഡോ:ഔസാഫ് സൈദ്, വിദേശകാര്യ വകുപ്പ് മന്ത്രി ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവരെ സമീപിക്കുമെന്ന് പ്രസിഡന്റ് രവികുമാര്‍, ജനറല്‍ സെക്രട്ടറി മധു എടച്ചേരി എന്നിവര്‍ അറിയിച്ചു. യോഗത്തില്‍ മധു എടച്ചേരി സ്വാഗതവും അനില്‍ നന്ദിയും പറഞ്ഞു. മഗേഷ് പ്രഭാകര, സ്വപ്ന മഗേഷ്, രാജി ഹരികുമാര്‍, അശോകന്‍ കണ്ണൂര്‍, സീമ അശോകന്‍, പ്രവീണ്‍, ദിവ്യ പ്രവീണ്‍, സിന്ധുബിപിന്‍, ബിപിന്‍, ഷീന മധു, ശ്രീജേഷ് കുന്നത്തുകള്‍, ദീപക്, അജീഷ് ജനാര്‍ദ്ദനന്‍, സുനില്‍ മേനോന്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.