ജിദ്ദ: ഹാജ് തീര്‍ഥാടകര്‍ക്ക് സേവനം സമര്‍പ്പിച്ച സൗദി ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്‍ (സവ) വാളന്റിയര്‍മാരെ ആദരിച്ചു. അല്‍ റയാന്‍ ക്ലിനിക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹജ്ജ് സെല്‍ ചെയര്‍മാന്‍ എം അബ്ദുല്‍ സലാം കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഹജ് കോണ്‍സുല്‍ സാബിര്‍ യുംഖാല്‍ബാന്‍ യോഗം ഉദ്ഘാടനം ചെയ്തു. മലയാളികളുടെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിനു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജ് മിഷന്‍ വൈസ് കോണ്‍സുല്‍ മാലതി ഗുപ്ത വനിതാ വളന്റിയര്‍ ക്യാപ്റ്റന്‍ ഫാത്തിമ അബ്ദുല്‍ സലാമിന് പ്രശംസാ ഫലകം സമ്മാനിച്ചു. ഹജ്ജ് വേളയില്‍ ഇന്ത്യാക്കാരായ ഹജ്ജ് വോളന്റിയര്‍മാരുടെ നിസ്തുല സേവനം സാമൂഹ്യ സേവനത്തിന്റെ ഉദാത്ത മാതൃകയാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
കേണല്‍ ഖാസിം അബ്ദുല്‍ റഹ്മാന്‍ അല്‍ ഖാസിം പ്രസംഗിച്ചു.സവ എക്‌സിക്യൂട്ടീവ് അംഗവും ജീവകാരുണ്യ പ്രവര്‍ത്തകനും വ്യവസായ പ്രമുഖനുമായ അനൂപ് ഇബ്രാഹിം, മുപ്പത്തിനാല് വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന സവായുടെ സ്ഥാപക അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ അഹ്മദ് അബ്ദുല്‍ വഹാബ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
മുഹമ്മദ് രാജ (ചെയര്‍മാന്‍), യൂ. അബ്ദുല്‍ ലത്തീഫ് (പ്രസിഡണ്ട്), എം.അബ്ദുല്‍ ജബ്ബാര്‍ (ആക്റ്റിംഗ് സെക്രട്ടറി), സിദ്ധീഖ് കുന്നിക്കോട് (വൈസ് ചെയര്‍മാന്‍), അനൂപ് ഇബ്രാഹിം (മുളക്കഴ ), ഷാഫി മജീദ് പുന്നപ്ര, ദിലീപ് താമരക്കുളം, ജാഫറലി പാലക്കോട് എന്നിവര്‍ പ്രസംഗിച്ചു. സിദീഖ് മണ്ണഞ്ചേരി, സലാം നീര്‍ക്കുന്നം, ഹാരിസ് വാഴയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. രക്ഷാധികാരി നസീര്‍ വാവാകുഞ്ഞു സ്വാഗതവും നൗഷാദ് പാനൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.