Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു

അറേബ്യന്‍ കോമഡി ഉത്സവം ആഗസ്ത് 12ന് റിയാദില്‍

റിയാദ്: അറേബ്യന്‍ കോമഡി ഉത്സവത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവത്തിലെ കലാകാരന്‍മാരാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ആദ്യമായാണ് ഇന്ത്യന്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്ത പരിപാടി സൗദിയില്‍ അവതരിപ്പിക്കുന്നത്. ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഈ മാസം 12ന് വൈകുന്നേരം 3ന് പരിപാടി ആരംഭിക്കും. 13ന് അറബ് ലോകത്തെ പ്രഗത്ഭര്‍ അണിനിരക്കുന്ന സംഗീത വിരുന്നും അരങ്ങേറും. സൗദി ഗയകന്‍ സലാം അല്‍ ഖാലിദ്, ഇറാഖി ഗായകന്‍ നൂര്‍ അല്‍ സെയിനും പങ്കെടുക്കും.

ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടി കോമഡി ഉത്സവത്തില്‍ പ്രതിഭ തെളിയിച്ച കലാകാരന്‍മാണ് റിയാദിലെത്തുന്നത്. മലയാളികളല്ലാത്തവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ ആറു മണിക്കൂര്‍ ദൈര്‍ഘ്യമുളള പരിപാടിക്ക് കോമഡി ഉത്സവം ഡയറക്ടര്‍ മിഥിലാജ്, അവതാരകന്‍ മിഥുന്‍ എന്നിവര്‍ നേതൃത്വം നല്‍കും. കലാഭവന്‍ പ്രജോദ്, രാജേഷ് ചേര്‍ത്തല, അരുണ്‍ ഗിന്നസ്, വിനോദ് വെഞ്ഞാറമൂട്, കലാഭവന്‍ സതീഷ്, ആദര്‍ശ് ഗണേഷ് കോയമ്പത്തൂര്‍, ഭാഗ്യരാജ്, പ്രതിജ്ഞന്‍, ദിലീപ് ഡേവിഡ് ആശ ഷിജു എന്നിവര്‍ പങ്കെടുക്കും.

മാക്യൂ ഇവന്റസ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റും മൂണ്‍ഗ്ലേഡ് എന്റര്‍ടെയിന്മെന്റും സംയുക്തമായാണ് പരിപാടി ഒരുക്കിയിട്ടുളളത്. ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ലഭിക്കുന്നതിന് https://riyadh.platinumlist.net/event-tickets/76139/arabian-comedy-festival വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇതിനു പുറമെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ മുറബ്ബ, ബത്ഹ, ഖുറൈസ് ബ്രാഞ്ചുകളിലും അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് മന്‍സൂരിയയിലും ടിക്കറ്റുകള്‍ ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ അഹ്മദ് ഫസല്‍, നൗഫല്‍ പൂവക്കുറിശി, ധനീഷ് ചന്ദ്രന്‍, സിജിന്‍ കൂവള്ളൂര്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top