Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

ഇന്ത്യന്‍ എംബസി സമാധാന സൈക്കിള്‍റാലി സംഘടിപ്പിച്ചു

റിയാദ്: മഹാത്മജിയുടെ നൂറ്റിഅന്‍പതാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ എംബസി റിയാദില്‍ സമാധാന സന്ദേശവുമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു. സൗദി സൈക്കിളിംഗ് ഫെഡറേഷനുമായി സഹകരിച്ചായിരുന്നു റാലി.

സൗദിയില്‍ ആദ്യമായാണ് എംബസി സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നത്. ലോക രാജ്യങ്ങളില്‍ ഇന്ത്യന്‍ മിഷനുകളുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്. അതിന്റെ ഭാഗമായിരുന്നു റിയാദില്‍ അരങ്ങേറിയ സമാധാന സൈക്കിള്‍ റാലി.

റിയാദ് അല്‍ മനാഹില്‍ സെന്ററിനടുത്ത് അംബാസഡര്‍ ഡോ. ഡോ. ഔസാഫ് സഈദ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. അംബാസഡറുടെ പത്‌നി ഫര്‍ഹ സഈദ്, ഡി സി എം സുഹൈല്‍ അജാസ് ഖാന്‍ എന്നിവര്‍ക്കു പുറമെ വിദേശ നയതന്ത്രകാര്യാലയങ്ങളിലെ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും സ്വദേശി പൗരന്‍മാരും റാലിയില്‍ പങ്കെടുത്തു.

ഇന്ത്യയുടെ ധര്‍മവും ദര്‍ശനവും സമാധാനമാണ്. ഇത് ലോകത്തിനു മുമ്പില്‍ വിളംബരം ചെയ്യുന്നതിനാണ് സൈക്കിള്‍ റാലിയെന്ന് അംബാസഡര്‍ പറഞ്ഞു. രാവിലെ ആറിന് ആരംഭിച്ച റാലി രണ്ട് മണിക്കൂര്‍കൊണ്ട് ആറു കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ചു. റാലിയില്‍ പങ്കെടുത്ത അതിഥികള്‍ക്ക് അംബാസഡര്‍ പ്രശംസാ പത്രവും ഉപഹാരവും സമ്മാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top