Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് ഉറപ്പുവരുത്തണം: ഐ. സി. എഫ്

ഷിബു ഉസ്മാന്‍

റിയാദ്: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ വീണ്ടും ഭാഗികമായി അടക്കുന്നതിന്റെ പേരില്‍ സര്‍വീസ് നിലക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നു റിയാദ് ഐ സി എഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. റണ്‍വേ നവീകരണത്തിനായി മൂന്ന് വര്‍ഷത്തിലധികം പൂട്ടിയിട്ടശേഷം സര്‍വീസ് പുനരാരംഭിച്ചിരുന്നു. എയര്‍ ഇന്ത്യ ഉള്‍പ്പെടെ വലിയ വിമാനങ്ങള്‍ക്ക് ഡിജിസിഎ അനുമതിയും നല്‍കി. അതേസമയം, അഞ്ചുമാസത്തേക്ക് വീണ്ടും വിമാനത്താവളം ഭാഗികമായി അടച്ചിടുമെന്ന തീരുമാനം ആശങ്ക ഉയര്‍ത്തുന്നതാണ്. സര്‍വീസിനെ ബാധിക്കാതെ സമയക്രമം മാത്രം മാറ്റി നവീകരണ പ്രവ്യത്തികള്‍ നടത്തുമെന്ന് വിമാനതാവളം ഡയറക്ടറുടെ വാക്കുകള്‍ ഐ സി എഫ് മുഖവിക്കെടുക്കുന്നു. മുമ്പത്തെ പോലെ പരിശോധനകള്‍ വൈകിച്ചും ഫയലുകള്‍ പൂഴ്ത്തിയും കോഴിക്കോടിന്റെ വികസന സ്വപ്നങ്ങളുടെ ചിറകരിയാന്‍ ഇനിയും ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി ഐ സി എഫ് വീണ്ടും രംഗത്തിറങ്ങുമെന്നും കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top