
റിയാദ്: സര്‍ഗവൈഭവം മാറ്റുരച്ചഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ് സമാപിച്ചു. കെ എം സി സി സംഘടിപ്പിച്ച മേളയില്‍ റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.
റിയാദിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മേള സൗദിയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലാമേളയാണ്. അഞ്ച് വിഭാഗങ്ങളിലായി 70 ഇനങ്ങളില്‍ വിവിധ വേദികളിലാണ് മത്സരം അരങ്ങേറിയത്. സര്‍ഗശേഷി കണ്ടെത്താനും പരിപോഷിപ്പിക്കാനും സംഘടിപ്പിച്ച ഓണ്‍ ദി സ്‌പോട് ടാലന്റ് മത്സരം വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. 22 ഇനങ്ങളിലായി നടന്ന ടാലന്റ് മത്സരത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ മാറ്റുരച്ചു.

സ്‌കൂള്‍ ഫെസ്റ്റിനോടനുബന്ധിച്ച് ശാസ്ത്രമേളയും അരങ്ങേറി. വിദ്യാര്‍ഥികളുടെ ശാസ്ത്ര അഭിരുചിയും പുതിയ ചിന്തകളും വിവരിക്കുന്നതായിരുന്നു ശാസ്ത്രമേള.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടി അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും ന്യൂ മിഡില്‍ ഈസ്റ്റ് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. കലാ തിലകമായി ലന ഇഖ്ബാലിനെയും തെരഞ്ഞെടുത്തു.
വിജയികള്‍ക്കുളളള ഉപഹാരം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സി പി മുസ്തഫ വിതരണം ചെയ്തു. പരിപാടികള്‍ക്ക് ജലീല്‍ തിരൂര്‍, സുബൈര്‍ അരിമ്പ്ര, മുഹമ്മദ് ഷാഹിദ് മാസ്റ്റര്‍, പി സി അബ്ദുല്‍ മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






