
റിയാദ്: കേളി സുലൈ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഒന്നാമത് ടി ടെന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ വീവണ്‍ സിസി ജേതാക്കളായി. ഫൈനലില്‍ സൂപ്പര്‍ ഇലവന്‍ റിയാദിനെ 42 റണ്‍സിന് പരാജയപ്പെടുത്തി.
സുലൈ ഇസ്താംബൂള്‍ സ്ട്രീറ്റില്‍ ഒരു മാസം നീണ്ട ടൂര്‍ണ്ണമെന്റ് കേളി കേന്ദ്ര സ്‌പോര്‍ട്ട്‌സ് ചെയര്‍മാന്‍ ഫൈസല്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. മെഹറൂഫ്, ബാലകൃഷ്ണന്‍, ബോബിമാത്യു, ഷറഫുദ്ധിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ലീഗ് കം നോക്കൌട്ട് അടിസ്ഥാനത്തില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ 12 ടീമുകള്‍ മത്സരിച്ചു.
വീവണ്‍ സിസി റിയാദും, സൂപ്പര്‍ ഇലവനും തമ്മില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വീവണ്‍ സിസി നിശ്ചിത പത്ത് ഓവറില്‍ 8വിക്കറ്റ് നഷ്ട്ടത്തില്‍ 135 റണ്‍സ്എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൂപ്പര്‍ ഇലവന് 6വിക്കറ്റ് നഷ്ട്ടത്തില്‍ 93റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. മാന്‍ ഓഫ് ദി മാച്ചായി വീവണ്‍ സിസി യുടെ ഫഹദിനെ തിരഞ്ഞെടുത്തു. ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി എം.ഡബ്ല്യു.സി.സി യുടെ ആദിത്യനാഥും മികച്ച ബൗളറായി വീ വണ്ണിന്റെ ഇര്‍ഷാദിനെയും തിരഞ്ഞെടുത്തു.
ഏരിയ പ്രസിഡന്റ് ലത്തീഫിന്റെ അദ്ധൃക്ഷതയില്‍ നടന്ന സമാപന യോഗം കേളി കേന്ദ്ര സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ ഉത്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ബാലകൃഷ്ണന്‍, കേന്ദ്ര സ്‌പോര്‍ട്ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ഷറഫുദ്ധിന്‍, ഏരിയ കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്കുള്ള ട്രോഫി കേന്ദ്ര സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സമ്മാനിച്ചു. സുലൈ ഏരിയ സെക്രട്ടറി ബോബി മാത്യു സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ അശോക് കുമാര്‍ നന്ദി ആശംസിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





