
റിയാദ്: വൈകാരികതയ്ക്ക് വഴിമാറുന്ന ഇന്ത്യന്‍ രാഷ്ട്രീയം എന്ന വിഷയത്തില്‍ കേളി ന്യൂസനയ്യ ഏരിയയുടെ സംവാദം സംഘടിപ്പിച്ചു. പത്താം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ഏരിയ സമ്മേളനത്തിന്റെ ഭാഗമായിരുന്നു സംവാദം.
ബത്ഹ മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ബേബികുട്ടി മോഡറേറ്ററായിരുന്നു. ജയചന്ദ്രന്‍ നെരുവമ്പ്രം ഉദ്ഘാടനം ചെയ്തു. മിഥ്യകളെ മുന്‍നിര്‍ത്തിയാണ് സാമൂഹിക അജണ്ടകള്‍ നിശ്ചയിക്കുന്നതെന്നും സത്യങ്ങളെ വളച്ചൊടിക്കുന്ന പഴയ കാലഘട്ടത്തിനു വിരാമമായെന്നും ജയചന്ദ്രന്‍ നെരുവമ്പ്രം പറഞ്ഞു.
ജലീല്‍ കോതകുറിശ്ശി ആമുഖ പ്രഭാഷണം നടത്തി. മനോഹരന്‍ നെല്ലിക്കല്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ ഹുസൈന്‍ മണക്കാട്, നിസാര്‍ മണ്ണഞ്ചേരി, ഫൈസല്‍ മടവൂര്‍, കരുണാകരന്‍, കൃഷ്ണകുമാര്‍, കേന്ദ്ര കമ്മിറ്റി അംഗവും നസീം ഏരിയ സെക്രട്ടറിയുമായ ജോഷി പെരിഞ്ഞനം, കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി അംഗവും മലാസ് ഏരിയ ട്രഷററുമായ സജിത്, ന്യൂ സനയ്യ സെന്റര്‍ യുണിറ്റ് സെക്രട്ടറി ബൈജു ബാലചന്ദ്രന്‍, റിനീഷ്, രാജേഷ് ഒണകുന്ന്, സുരേഷ് കൂവോട്, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേളി ജോയിന്റ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സുരേഷ് കണ്ണപുരം സ്വാഗതവും ബേബി ചന്ദ്രകുമാര്‍ നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






