Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

ഐ.എസ് ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ല: ഡോ. ഹുസൈന്‍ മടവൂര്‍

റിയാദ്: ഇസ്ലാമിന്റെ പേരില്‍ കൊടുംഭീകതയും അക്രമങ്ങളും തീവ്ര വാദവും മുഖമുദ്രയാക്കിയ ഐ.എസ് ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ലെന്ന് കെ.എന്‍. എം. സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. റിയാദ് കിങ് ഖാലിദ് ഫൗണ്ടേഷനും ഇന്ത്യന്‍ ഇസ്ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ഖുര്‍ആന്‍ മത്സര പരിപാടിയുടെ സമാപനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയും വിഭാഗീയതയുമില്ലാതെ മുഴുവന്‍ സൃഷ്ടികള്‍ക്കും സ്‌നേഹവും അനുഗ്രഹങ്ങളും ചൊരിയുന്ന ദൈവത്തില്‍ വിശ്വാസിക്കുന്നവര്‍ ദൈവത്തിന്റെയും മതത്തി ന്റെയും പേരില്‍ കലഹിക്കുന്നത് ദൈവദോഷം തന്നെയാണ്. മതം ശാന്തതയും സമാധാനവും മിതത്വവുമാണ്. എല്ലാ മത വിശ്വാസികള്‍ക്കും പരസ്പര സ്‌നേഹവും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് ജീവിക്കുവാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കിങ് ഖാലിദ് ഗൈഡന്‍സ് സെന്റര്‍ ചെയര്‍മാന്‍ ഖാലിദ് ജുലൈല്‍, ഡയരക്ടര്‍ ഇബ്‌റാഹിം നാസിര്‍ അല്‍ സര്‍ഹാന്‍, കിങ് ഖാലിദ് കോളെജ് ഫാക്കല്‍റ്റി മെമ്പര്‍ ഡോ. സാലിഹ് അല്‍ ശഥരി, ദാറുല്‍ ഫുര്‍ഖാന്‍ ഡയരക്ടര്‍ ഹുസൈന്‍ ബുറൈക് ദൗസരി, ഖുര്‍ആന്‍ സൊസൈറ്റി ഉപദേഷ്ടാവ് ശൈഖ് ഇബ്‌റാഹിം അല്‍ ഈദ്, കിങ് ഫഹദ് ഫൗണ്ടേഷന്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് ഫഹദ് സുബൈ ഈ, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞഹമ്മദ് കോയ, സെക്രട്ടരി ഹബീബുറഹ്മാന്‍, റിയാദ് ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍ എടത്തനാട്ടുകര, പ്രോഗ്രാം കോ ഓഡിനേറ്റര്‍ മുജീബ് അലി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിജയികള്‍ക്കു അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റു കളും വിതരണം ചെയ്തു.
പഠന സെഷനില്‍ അബദുല്‍ ഖയ്യൂം ബുസ്താനി, ബഷീര്‍ സലാഹി, അബ്ദുറഹ്മാന്‍ മദീനി, സുബൈര്‍ തങ്ങള്‍, ഹാഫിസുറഹ്മാന്‍ പുത്തൂര്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. സി.പി.മുസ്തഫ, അശ്‌റഫ് വേങ്ങാട്, ഉബൈദ് എടവണ്ണ , ശിഹാബുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top