Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

ചെയര്‍മാനെ പുറത്താക്കിയ ഹയര്‍ ബോര്‍ഡ് നടപടി ജനാധിപത്യവിരുദ്ധം

ദമ്മാം: ഇന്ത്യന്‍ സ്‌ക്കൂള്‍ മാനെജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ മുഹമ്മദിനെ പുറത്താക്കിയ ഹയര്‍ ബോര്‍ഡ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് നവയുഗം സാംസ്‌ക്കാരിക വേദി കേന്ദ്രകമ്മിറ്റി. സ്‌ക്കൂളിലെ വിദ്യാര്‍ഥികളിലും അദ്ധ്യാപകരിലും അറുപത് ശതമാനത്തില്‍ ഏറെ മലയാളി സമൂഹമാണ്. ഹയര്‍ബോര്‍ഡ് നടപടി മലയാളികളെ അപമാനിയ്ക്കുന്നതിന് തുല്യമാണെന്നും നവയുഗം കുറ്റപ്പെടുത്തി.

സ്‌ക്കൂളിലെ എയര്‍ കണ്ടീഷന്‍ മെയിന്റനന്‍സ് നടത്താന്‍ സ്‌ക്കൂള്‍ മാനെജ്‌മെന്റ് കമ്മിറ്റി പുതിയൊരു കമ്പനിയ്ക്ക് കരാര്‍ കൊടുത്തത് ഹയര്‍ ബോര്‍ഡ് അനുമതി ഇല്ലാതെയാണ് എന്ന ന്യായം പറഞ്ഞാണ് ചെയര്‍മാനെതിരെ അച്ചടക്കനടപടി. ദുര്‍ബലമായ ആരോപണമാണിത്. സ്‌ക്കൂള്‍ തുടങ്ങിയ കാലം മുതല്‍ എന്നും പരാതി നേരിടുന്ന വിഭാഗമാണ് എ.സി മെയിന്റനന്‍സ്. നിലവിലെ കരാറുകാരുടെ പ്രവര്‍ത്തനം മോശമായിരുന്നു. അദ്ധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷാകര്‍ത്തൃസമൂഹത്തില്‍ നിന്നും ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടും മുന്‍കമ്മിറ്റികള്‍ യഥാസമയം നടപടി എടുത്തിരുന്നില്ല. അതിനു ശാശ്വത പരിഹാരം എന്ന് നിലയില്‍ കോണ്ട്രക്റ്റര്‍ മാറ്റാനുള്ള തീരുമാനം സ്‌ക്കൂള്‍ മാനെജ്‌മെന്റ് കമ്മിറ്റി ഐക്യകണ്‌ഠ്യേന എടുത്തത്. അതുപ്രകാരം ഹയര്‍ ബോഡിന്നു ക്വട്ടേഷന്‍ അയച്ചെങ്കിലും മുറുപടി കിട്ടിയില്ല. മാര്‍ച്ചില്‍ സ്‌കുള്‍ തുറന്നിട്ടും, കുട്ടികള്‍ എ.സിയില്ലാതെ കടുത്ത ചൂടില്‍ വെന്തുരുകി. ഹയര്‍ ബോര്‍ഡ് മറുപടി ഇല്ലാതിരുന്നതിനാല്‍ സ്‌കൂള്‍ കമ്മിറ്റി ഏറ്റവും കുറഞ്ഞ കൊട്ടേഷന് അനുമതി നല്‍കി. ഏറ്റവും സുതാര്യവും സ്‌ക്കൂളിന്റെ നേട്ടത്തിനും വേണ്ടി എടുത്ത തീരുമാനത്തിന്റെ പേരിലാണ് അച്ചടക്ക നടപടി.

കഴിഞ്ഞ വര്‍ഷം ഏറ്റവും വലിയ ഭൂരിപക്ഷം നേടി മാനെജ്‌മെന്റ് കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കാലം മുതല്‍ തന്നെ സുനില്‍ മുഹമ്മദ്, ചില ലോബികളുടെ കണ്ണിലെ കരടായിരുന്നു. സ്‌ക്കൂള്‍ വികസനം, വളര്‍ച്ച എന്നിവക്ക് ഉതകുന്ന സുനിലിന്റെ പ്രവര്‍ത്തനങ്ങള്‍, പലരുടെയും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് എതിരായിരുന്നു. ഇതിന്റെ പരിണിതഫലമാണ് സുനിലിനു നേരെ ഉണ്ടായ ഈ അച്ചടക്ക നടപടി. സ്‌ക്കൂളിനു പുതിയ കെട്ടിടം ഉണ്ടാക്കുന്നതിന്റെ പേരിലും മറ്റും കഴിഞ്ഞ മാനെജ്‌മെന്റ് കമ്മിറ്റികള്‍ നടത്തിയ അഴിമതികള്‍ സ്‌ക്കൂളിനു ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയപ്പോള്‍ ഒരു നടപടിയും എടുക്കാതെ കണ്ണടച്ച് ഇരുന്ന ഹയര്‍ ബോര്‍ഡ്, ഇപ്പോള്‍ യാതൊരു അഴിമതിയും ഇല്ലാതെ സുതാര്യവും, പരസ്യവുമായി നടത്തിയ നടപടിയുടെ പിന്നിലെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ പകല്‍ പോലെ വ്യക്തമാണെന്നും നവയുഗം കുറ്റപ്പെടുത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top