Sauditimesonline

ceasefire
ഭീഷണിയൊഴിഞ്ഞ 24 മണിക്കൂര്‍; നാളെ നിര്‍ണായക ചര്‍ച്ച

ജിസാന്‍ എയര്‍പോര്‍ട്ട് പരിധിയില്‍ ഹൂതികളുടെ ഡ്രോണ്‍

റിയാദ്: തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയായ ജിസാനിലെ കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ടിന് നേരെ ഡ്രോണ്‍ ഉപയോഗിച്ച് അക്രമിക്കാന്‍ ശ്രമം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വ്യോമ സേന ആകാശത്ത് തകര്‍ത്തതായി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ഇറാന്‍ പിന്തുണയോടെ യമനില്‍ നിന്നു ഹൂതി ഭീകരവാദികളാണ് ഡ്രോണ്‍ ഉപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചതെന്ന് സഖ്യ സേന വക്തമാക്കി. വ്യാഴം പുലര്‍ച്ചെയാണ് കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ട് പരിധിയില്‍ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്. യമന്‍ തലസ്ഥാനമായ സന്‍അയില്‍ നിന്നാണ് ഡ്രോണ്‍ നിയന്ത്രിച്ചിരുന്നത്. ലക്ഷ്യം കാണുന്നതിന് മുമ്പ് ആകാശത്ത് വെടിയുതിര്‍ത്താണ് ഡ്രോണ്‍ തകര്‍ത്തത്. ആകാശത്ത് തകര്‍ത്തതിനാല്‍ ആളാപയമോ നാശനഷ്ടങ്ങളോ ഇല്ലെന്നും സഖ്യസേന അറിയിച്ചു.
അതിര്‍ത്തി പ്രദേശമായ അബഹ, അസീര്‍ എന്നിവിടങ്ങളിലേക്കും കഴിഞ്ഞ ആഴ്ചകളില്‍ ഹൂതികള്‍ മിസൈലും ആളില്ലാ വിമാനങ്ങളും ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിച്ചിരുന്നു. കഴിഞ്ഞ മാസം 12നും 23നും അബഹ എയര്‍ പോര്‍ട്ടിന് നേരെ ഉണ്ടായ മിസൈല്‍ ആക്രമണം ആകാശത്ത് തകര്‍ത്തെങ്കിലും അവശിഷ്ടങ്ങള്‍ പതിച്ച് ഒരാള്‍ മരിച്ചിരുന്നു. രണ്ടു സംഭവങ്ങളിലായി ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ മാസം ഒന്‍പതിനും അബഹ എയര്‍പോര്‍ട്ടില്‍ ഡ്രോണ്‍ ആക്രമണം നടന്നു. ഹൂതികളുടെ മിസൈല്‍ ലോഞ്ചറുകളും ഡ്രോണ്‍ കണ്‍ട്രോള്‍ സ്‌റ്റേഷനുകളും ലക്ഷ്യമാക്കി സഖ്യസേന പ്രത്യാക്രമണവും നടത്തുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top