
റിയാദ്: നവോദയ കുടുംബവേദി ഇഫ്താര്‍ സംഗമവും ജനറല്‍ബോഡി യോഗവും നടന്നു. യോഗം ഷക്കീല വഹാബ് ഉദ്ഘാടനം ചെയ്തു. നവോദയ ചെയര്‍പേഴ്‌സണ്‍ പ്രതീന അധ്യക്ഷത വഹിച്ചു. എസ് എസ് എല്‍ സി, +2 പരീക്ഷകളിില്‍ ഉന്നതവിജയം നേടിയ കുടുബവേദി അംഗങ്ങളായ ഗ്രീഷ്മാ ജോയി, ബഹ്ജദ് യാസിര്‍, മുനീം തങ്ങള്‍ എന്നിവരെ ആദരിച്ചു. ഷൈജു ചെമ്പൂര്, വിജയകുമാര്‍ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. സുബി സുനില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ദീപ ജയകുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രന്‍, പ്രസിഡണ്ട് ബാലകൃഷ്ണന്‍, അന്‍വാസ്, കുമ്മിള്‍ സുധീര്‍, ഗ്രീഷ്മാ ജോയി എന്നിവര്‍ പ്രസംഗിച്ചു. അടുത്തകാലത്ത് മരണപ്പെട്ടവര്‍ക്ക് ആതിര ഗോപന്‍ അനുശോചനം അര്‍പ്പിച്ചു. റാണി ടീച്ചര്‍ സ്വാഗതവും നജ്മ പൂക്കോയ തങ്ങള്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






