Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

മൈക് പോംപിയോ രാജാവുമായി ചര്‍ച്ച നടത്തി

റിയാദ്: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഇറാനുമായി അമേരിക്ക സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് പോപിയോയുടെ സൗദി സന്ദര്‍ശനത്തിനുളളത്.

ഇറാനെതിരെ അന്താരാഷ്ട്ര സഖ്യം ആവശ്യമാണെന്ന് മൈക് പോംപിയോ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സുപ്രധാന ചര്‍ച്ച നടത്തും. ഇതിന്റെ ഭാഗമായാണ് പോപിയോ സൗദിയിലെത്തിയത്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനുമായും പോംപിയോ കൂടിക്കാഴ്ച നടത്തി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി യു.എ.ഇയും സന്ദര്‍ശിക്കും.
അതിനിടെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരയുളള ഹൂതി ഡ്രോണ്‍ ആക്രമണത്തെ സൗദിയിലെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ അബി സെയ്ദ് അപലപിച്ചു. ഇറാന്റേത് ഭീരുത്വം നിറഞ്ഞ ആക്രമണമാണ്. ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ച സിറിയക്കാരന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഷം പ്രാപിക്കട്ടെയെന്നും അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ അബി സെയ്ദ് ആശംസിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top