Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍

യന്ത്രത്തകരാര്‍: എയര്‍ ഇന്ത്യസര്‍വ്വീസ് റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി


റിയാദ്: യാത്ര മുടങ്ങിയ എയര്‍ ഇന്ത്യാ വിമാനം ചൊവ്വാഴ്ച പുലര്‍ച്ചെ കൊച്ചിയിലേക്ക് പുറപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ 3.45ന് പുറപ്പെടേണ്ട വിമാനമാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് മുടങ്ങിയത്.

റിയാദ് – കൊച്ചി സെക്ടറില്‍ സര്‍വീസ് നടത്തുന്ന എഐ 924 വിമാനമാണ് അപ്രതീക്ഷിതമായി റദ്ദാക്കിയത്. ഞായറാഴ്ച രാത്രി വിമാനത്താവളത്തിലെത്തിയവര്‍ക്ക് ബോര്‍ഡിംഗ് പാസ് വിതരണം ചെയ്തിരുന്നു. യാത്രക്കാരെ വിമാനത്തില്‍ കയറ്റിയെങ്കിലും ഷെഡ്യൂള്‍ ചെയ്ത സമയത്ത് വിമാനത്തിന് പുറപ്പെടാനായില്ല. മണിക്കൂറുകള്‍ വിമാനത്തിലിരുന്ന യാത്രക്കാര്‍ ബഹളം വെച്ചതോടെ തിങ്കളാഴ്ച രാവിലെ 7.30ന് പുറപ്പെടുമെന്ന് അറിയിച്ചു. എന്നാല്‍ നിരാശയായിരുന്നു ഫലം. ഇവരെ പിന്നീട് ഹോട്ടലിലേക്ക് മാറ്റി.

മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനുളളവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, കൈക്കുഞ്ഞുങ്ങളുമായി എത്തിയ സ്ത്രീകള്‍ എന്നിവരാണ് ബുദ്ധിമുട്ടിലായത്. യാത്ര മുടങ്ങിയതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. മണിക്കൂറുകള്‍ എയര്‍ക്രാഫ്റ്റില്‍ ഇരുത്തിയെങ്കിലും ഭക്ഷണമോ, കുടിവെളളമോ നല്‍കിയില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. മാത്രമല്ല കൃത്യമായ വിവരം യാത്രക്കാരെ അറിയിക്കാന്‍ എയര്‍ ഇന്ത്യ വിസമ്മതിച്ചതായും യാത്രക്കാര്‍ കുറ്റപ്പെടുത്തി.

അതേസമയം, മുബൈയില്‍ നിന്നെത്തിയ എഞ്ചിനീയര്‍മാര്‍ തകരാര്‍ പരിഹരിച്ചതിന് ശേഷം ചൊവ്വാഴ്ച വിമാനം കൊച്ചിയിലെത്തി. എയര്‍ ഇന്ത്യയുടെ റിയാദ് – മുബൈ സര്‍വീസും മുടങ്ങിയിരുന്നു.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top