Sauditimesonline

kpcc
ബഹ്‌റൈനില്‍ കുടുങ്ങിയ കെപിസിസി ജനറല്‍ സെക്രട്ടറിക്ക് തുണയായി ഒഐസിസി

റോയല്‍ ട്രാവത്സ് നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

നറിയാദ്: വിസ സര്‍വീസ് രംഗത്തെ പ്രമുഖരായ റോയല്‍ ട്രാവത്സ് റിയാദ് ശാഖയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. ബത്ഹ കൊമേഴ്‌സ്യല്‍ കോംപ്ലക്‌സിലെ ഒന്നാം നിലയിലുളള ഓഫീസിന്റെ ഉദ്ഘാടനം പാണക്കാട് സെയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ കാവുങ്ങല്‍, ഡയറക്ടര്‍ ഹാരിസ് കാവുങ്ങല്‍, ഓപ്പറേഷന്‍ മാനേജര്‍ മുജീബ് ഉപ്പട, ജനറല്‍ മാനേജര്‍ ഉസ്മാന്‍ തട്ടാത്തൊടി, എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ഒരു പതിറ്റാണ്ടിലേറെ ട്രാവല്‍, ടൂറിസം, ഹജ്, ഉംറ, വിസ സര്‍വീസ് രംഗത്തു സേവന പരിചയമുളള റോയല്‍ ട്രാവല്‍സിന് പശ്ചിമേഷ്യയിലും ഇന്ത്യയിലുമായി 64 ശാഖകളുണ്ട്. സൗദി അറേബ്യയില്‍ പത്തിലധികം ശാഖകളുളള റോയല്‍ ട്രാവത്സ് ഓവര്‍സീസ് റിക്രൂട്‌മെന്റ്, അറ്റസ്‌റ്റേഷന്‍, എമിഗ്രേഷന്‍ സര്‍വീസ് തുടങ്ങി വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് ആവശ്യമായ മുഴുവന്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കിയിട്ടുണ്ട്.
റിക്രൂട്‌മെന്റിന് ഔദ്യോഗിക അംഗീകാരവും ഇന്ത്യന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ലൈസന്‍സും റോയല്‍ ട്രാവത്സ് നേടിയിട്ടുണ്ട്. ദല്‍ഹിയിലെ സൗദി എംബസിയിലും മുംബൈയിലെ കോണ്‍സുലേറ്റിലും റോയല്‍ ട്രാവത്സിന് ഐ ഡി കാര്‍ഡ് ഉണ്ട്.

തൊഴില്‍, സന്ദര്‍ശന വിസ പ്രൊസസിംഗ്, ന്യൂ ബോണ്‍ വിസ എണ്‍ഡോഴ്‌സ്‌മെന്റ്, ഫാമിലി വിസ സ്റ്റാമ്പിംഗ്, റീ എന്‍ട്രി എക്‌സ്‌റ്റെന്‍ഷല്‍ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. അന്താരാഷ്ട്ര രംഗത്തെ പ്രമുഖരായ തൊഴില്‍ ധാതാക്കളുമായി മികച്ച ബന്ധമാണ് റോയല്‍ ട്രാവത്സിന് ഉളളത്. ഇതാണ് മികച്ച താഴിലവസരം ഇന്ത്യക്കാര്‍ക്ക് നേടിക്കൊടുക്കാന്‍ സഹായിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top