
റിയാദ്: അഞ്ചാമത് അന്താരാഷ്ട്ര യോഗാദിനം ആഘോഷിച്ചു. ഇന്റര്‍നാഷണല്‍ യോഗ ക്ലബും സമന്വയ സാമൂഹിക, സാംസ്‌കാരിക സമിതിയും സംയുക്തമായി റിയാദ് ടി.വി.ടി.സി ഫുട്ബാള്‍ സ്‌റ്റേഡിയത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിന് പുറമെ വിവിധ രാജ്യങ്ങളിലെ അഞ്ചു അംബാസഡര്‍മാരും പങ്കെടുത്തു. ശ്രീലങ്കന്‍ അംബാസഡര്‍ അസ്മി തസിമിന് യോഗമിത്ര പുരസ്‌കാരം നല്‍കി ആദരിച്ചു. അസ്മി തസീമിന് ബാംഗളൂരിലെ എസ് വ്യാസ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. ശ്രീനിധി പാര്‍ത്ഥസാരഥി പ്രശംസാപത്രം സമ്മാനിച്ചു.

ജര്‍മന്‍ അംബാസഡര്‍ ജോര്‍ഗ് റണൗ, മൗറീഷ്യസ് അംബാസഡര്‍ മുഹമ്മദ് ഇക്ബാല്‍ ലാറ്റണ, ടാന്‍സാനിയന്‍ അംബാസഡര്‍ ഹെമിദി ഇദി മഗ്‌സ എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായി. പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് സീനത്ത് ജഫ്രി, ശിഹാബ് കോട്ടുകാട്, ഇന്ത്യന്‍ എംബസി യോഗാധ്യാപകന്‍ സുഖ്ബീര്‍ സിംഗ്, സൗദി യോഗാധ്യാപിക റീം ഇബ്രാഹിം, മുഹമ്മദ് സായ്ഗം ഖാന്‍ എന്നിവര്‍ ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. സാംസ്‌കാരിക സമ്മേളനത്തില്‍ യോഗാചാര്യ സൗമ്യ അധ്യക്ഷത വഹിച്ചു.

സ്ത്രീ പുരുഷഭേദമന്യേ മൂവ്വായിരത്തിലധികം പേര്‍ മാസ് യോഗാ പ്രദര്‍ശനത്തില്‍ പങ്കെടുത്തി. 28 വര്‍ഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന സമന്വയ യോഗ ക്ലബ് ആചാര്യന്‍ സി വി കുമാരന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ഉപഹാരം സമ്മാനിച്ചു. യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിളെ വിജയികള്‍ക്കുളള ഉപഹാരവും വിതരണം ചെയ്തു.
സതീഷ് കുമാര്‍ ദീപക്, സുനില്‍മേനോന്‍, രവികുമാര്‍, ശ്രീജേഷ്, മധു എടച്ചേരി, ഹരികുമാര്‍, വെട്രിവേല്‍, മഗേഷ് പ്രഭാകര്‍, സ്വപ്ന മഗേഷ്, സീമ ഗോപകുമാര്‍, അശോകന്‍, സീമ അശോകന്‍, ഡോ. ഗോകുല കുമാരി, ദീപ രഘുനാഥ്, സൂനജ മനീഷ്, പാര്‍വതി ബിജു, ശ്യാം സുന്ദര്‍, സുമ സുരേന്ദ്രന്‍, സുരേന്ദ്രന്‍, വാസുദേവന്‍ പിള്ളൈ, സന്തോഷ് കാവാലം, സന്തോഷ് ആറന്മുള, ബിജു കൊല്ലം, സതീഷ് ചൊവ്വ, ഷാജീവ്, രാജീവ് മുക്കൊന്നി, ഗോപകുമാര്‍, ജയശ്രീ സൂരജ്, സൂരജ്, സന്തോഷ് ഷെട്ടി, വിനോദ് ചേലക്കര, സിന്ധു ബിപിന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അജീഷ് ജനാര്‍ദ്ദനന്‍ സ്വാഗതവും റെവെല്‍ ആന്റണി ആബേല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






