
റിയാദ്: ദീര്‍ഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഓ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായി സലാം തെന്നലക്ക് ഓ.ഐ.സി.സി യാത്രയപ്പ് നല്‍കി. സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജിഫിന്‍ അരീക്കോട് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. സലാം തന്നലയെ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ നവാസ് വെള്ളിമാട്കുന്നു ഷാള്‍ അണിയിച്ചു. ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ ഭാരവാഹികള്‍ സലാം തെന്നലക്ക് സമ്മാനിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അബ്ദുറഹ്മാന്‍ പെരുമണ്ണ സാഹിബ്, നാഷണല്‍ കമ്മിറ്റി ജന.സെക്രട്ടറി ഇസ്മായില്‍ എരുമേലി, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, സലിം കലക്കര, യഹ്യയ കൊടുങ്ങലൂര്‍, ഗ്ലോബല്‍ മെമ്പര്‍ നൗഫല്‍ പാലക്കാടന്‍, സകീര്‍ ദാനത്ത് വിവിധ ജില്ലാ പ്രസിഡന്റുമാരായ മുനീര്‍ കോകല്ലൂര്‍, സുരേഷ് ശങ്കര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
എസ്.എസ്, എല്‍.സി. പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ ഫാത്തിമ ബീവി നൂറിന്‍, അമീറലി, ധാനിയാ ബക്കര്‍, അസ്‌ല പി ഷാജി, ഹുസ്‌ന സൈനുദ്ധീന്‍, എന്നിര്‍ക്കുളള ഉപഹാരങ്ങളും വിതരണം ചെയ്തു. ഉപഹാരങ്ങള്‍ അന്‍വര്‍ എടവണ്ണപ്പാറ, അമീര്‍ പട്ടണത്ത്, റിയാസ് വണ്ടൂര്‍, ഷാജിനിലമ്പൂര്‍, വഹീദ് വാഴക്കാട്, വിനേഷ് ഒതായി, ഷബീര്‍ മങ്കട, ഷമീര്‍ മാളിയേക്കല്‍ അബൂബക്കര്‍ ബ്രഹ്മത്ത്, സൈനുദ്ധീന്‍ വെട്ടത്തൂര്‍ എന്നിവര്‍ ഏറ്റുവാങ്ങി. ഭാസ്‌കരന്‍ മഞ്ചേരി, സലിം കോട്ടക്കല്‍ തുടങ്ങിയവര്‍ നേത്രത്വം നല്‍കി. ജംഷാദ് തുവൂര്‍ സ്വാഗതവും ശിഹാബ് അരിപ്പന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






