Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

സീസണ്‍ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ വിദേശികള്‍ക്ക് ഇ വിസ

ജിദ്ദ: സീസണ്‍ ഫെസ്റ്റിവല്‍ പ്രമാണിച്ച് വിനാദ സഞ്ചാരികള്‍ക്ക് ഇലക്‌ട്രോണിക് ടൂറിസ്റ്റ് വിസ വിതരണം തുടങ്ങി. ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുന്ന ഏതെങ്കിലും വിനോദ പരിപാടിയുടെ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മൂന്ന് മിനുട്ടിനകം ഓണ്‍ലൈനില്‍ വിസ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നാല്പത് ദിവസം നീണ്ടുനില്‍ക്കുന്ന സീസണ്‍ ഫെസ്റ്റിവലില്‍ 150ല്‍ പരം വിനോദ പരിപാടികളാണ് അരങ്ങേറുന്നത്. ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കുന്ന വിദേശങ്ങളില്‍ നിന്നുളള വിനോദ സഞ്ചാരികള്‍ക്ക് മൂന്ന് മിനുട്ടിനകം ഇലക്‌ട്രോണിക് വീസ ലഭ്യമാക്കും. സൗദിയിലെത്തുന്നതിന് മറ്റു നിബന്ധനകള്‍ ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചു.

സീ ആന്റ് കള്‍ച്ചര്‍ എന്ന പേരില്‍ ഒരുക്കിയിട്ടുളള സീസണ്‍ ഫെസ്റ്റിവല്‍, ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോട്‌സ് സിറ്റി, ജിദ്ദയുടെ പൗരാണിക നഗരം, അല്‍ ഹംറ കോര്‍ണിഷ്, ജിദ്ദ നദീ തീരം തുടങ്ങി അഞ്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് അരങ്ങേറുന്നത്. ദേശീയ, അന്തര്‍ ദേശീയ തലങ്ങളില്‍ പ്രശസ്തരായവരുടെ വിവിധ പ്രകടനങ്ങളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top