
റിയാദ്: സരിഗമ റിയാദ് ഒന്നാം വാര്‍ഷികം ‘സ്നേഹ നിലാവ്’ എന്നപേരില്‍ ആഘോഷിച്ചു. ചലചിത്ര പിന്നണി ഗായകന് അന്‍സാറിന്റെ സാന്നിധ്യത്തില്‍ സംഗീത വിരുന്നും അരങ്ങേറി. സരിഗമ കൂയ്മ റിയാദിലെ മുപ്പതോളം ഗായകരെ അണിനിരത്തിയാണ് സ്നേഹനിലാവ് ഒരുക്കിയത്. അന്തരിച്ച എരഞ്ഞോളി മൂസയുടെ മിസിരിലെ രാജന്, ഉമ്പായിയുടെ ഒരു ചെറുതാരകം മുറ്റത്തെ മുലയില്‍ തുടങ്ങിയ ഗാനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. കീ ബോര്ഡിസ്റ് ശിഹാബ് കൈപ്പുറത്തിന്റെ ശ്രുതിയില്‍ ഇന്ത്യന്‍ സംഗീത ലോകത്തെ അനശ്വര ഗാനങ്ങള്‍ അന്‍സാര്‍ ആലപിച്ചു. ഷാജഹാന് തീരുര്‍, അഷ്റഫ് വാഴക്കാട്, ലിജോ ജോണ്‍, സജാദ് പള്ളം,ജോജി കൊല്ലം, ഷമീര്‍ വളാഞ്ചേരി, അലക്സ് മാത്യു, ഷിഹാദ് കൊച്ചിന്, ജലീല്‍ കൊച്ചിന്, നിസ്സാര്‍ കൊച്ചിന്, സുബൈര്‍ ആലുവ, അല്‍ത്താഫ്, മുഹമ്മദ് അലി തലശേരി, അലിയാര് ദേശമംഗലം, ലിനു ലിജോ, ദിവ്യ പ്രശാന്ത്, കീര്‍ത്തി രാജന്, ആയിഷ മനാഫ്, നൈസിയനാസര്, അസ്ന സഫര്‍, അമ്മു, ദേവിക ബാബുരാജ്, ദിവ്യ ഹരി, ഫാത്തിമ മനാഫ്, തസ്നിം റിയാസ്, ശബാന അന്‍ഷാദ് എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. ചിലങ്ക നൃത്ത വിദ്യാലത്തിലെ പ്രതിഭകളുടെ നൃത്തനൃത്യങ്ങളും അരങ്ങേറി. ലയ ഷാഫിയുടെ സിനിമാറ്റിക് ഡാന്‍സും അരങ്ങേറി.

സാംസ്കാരിക സമ്മേളനം ജീവന് ടി.വി സൗദി ബ്യൂറോ കോര്‍ഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി അന്സാര്നുള്ള ഉപഹാരം പ്രോഗ്രാം കോര്‍ഡിനേറ്ററില്‍ സജാദ് പള്ളം സമ്മാനിച്ചു. ശിഹാബ് കൊട്ടുകാട്, അഷ്റഫ് വടക്കേവിള, ജയന് കൊടുങ്ങല്ലൂര്‍, അസീസ് കടലുണ്ടി, ഖാലിദ്, ഖലീല്‍. കെ. ബി, നസ്റുദ്ദിന് വി.ജെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രവാസി വ്യവസായി സാജന്റെ നിര്യാണത്തില്‍ അനോശോചനവും നടന്നു. ഷിഹാദ് കൊച്ചിന് സ്വഗതവും ഷാജഹാന് തീരുര്‍ നന്ദിയും പറഞ്ഞു. ലിജോ ജോണ്‍, ആമിന എന്നിവര്‍ അവതാരകരായിരുന്നു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






