Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

സൗദിയിലെ 12 ശതമാനം എഞ്ചിനീയര്‍മാര്‍ ഇന്ത്യക്കാര്‍

റിയാദ്: സൗദി അറേബ്യയില്‍ 1.61 ലക്ഷം പ്രൊഫഷണല്‍ എഞ്ചിനീയര്‍മാര്‍ അക്രഡിറ്റേഷന്‍ നേടിയതായി സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സ്. ഇതില്‍ 12 ശതമാനം ഇന്ത്യക്കാരാണെന്നും കൗണ്‍സില്‍ വ്യക്തമാക്കി. എഞ്ചിനീയര്‍ പ്രൊഫഷനില്‍ ജോലി ചെയ്യുന്നവര്‍ സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം കര്‍ശനമായി നടപ്പിലാക്കിയിട്ടുണ്ട്. ഇതോടെയാണ് അക്രഡിറ്റേഷന്‍ നേടിയവരുടെ എണ്ണം വര്‍ധിച്ചത്. അക്രഡിറ്റേഷന്‍ നേടിയ 1.61 ലക്ഷം എഞ്ചിനീയര്‍മാരിര്‍ 18976 പേര്‍ ഇന്ത്യക്കാരാണ്. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍സ്, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ആര്‍കിടെക്ട് എന്നീ വിഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ എഞ്ചിനീയര്‍മാന അക്രഡിറ്റേഷന്‍ നേടിയത്. ഇതിന് പുറമെ 74,000 ടെക്‌നീഷ്യന്‍മാരും അക്രഡിറ്റേഷന്‍ നേടിയതായി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സ് അറിയിച്ചു.

ഈജിപ്തില്‍ നിന്നുളള എഞ്ചിനീയര്‍മാരാണ് ഏറ്റവും കൂടുതലുളളത്. സൗദി പൗരന്‍മാരായ 38,189 പേരും അക്രഡിറ്റേഷന്‍ നേടി. സൗദിയിലെ എഞ്ചിനീയര്‍മാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുളളത്. സ്വദേശി എഞ്ചിനീയര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ കൗണ്‍സില്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം 600 എഞ്ചിനീയറിംഗ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയതായും എഞ്ചിനീയറിംഗ് കൗണ്‍സില്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top