
കണ്ണൂര്‍: കേളി കലാസാംസ്‌കാരിക വേദി റോദ ഏരിയ അംഗമായിരുന്ന കണ്ണൂര്‍ മയ്യില്‍ സ്വദേശി സന്തോഷ് കുമാറിന് സ്വരൂപിച്ച ചികിത്സാ സഹായം കൈമാറി. സന്തോഷ് കുമാറിന്റെ വീട്ടില്‍ ഒരുക്കിയ ചടങ്ങില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ സഹായം കൈമാറി.

റോദ ഏരിയ നദിം യൂണിറ്റ് അംഗമായിരുന്ന സന്തോഷ് കുമാര്‍ ട്രയിലര്‍ ഡ്രൈവറായിരുന്നു. ജോലിക്കിടെ മറ്റോരു ട്രയിലറുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റിയാദ് കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ രണ്ടു മാസം ചികിത്സയിലായിരുന്നു. മുട്ടിന് മുകളില്‍ കാല്‍ മുറിച്ചുമാറ്റി. നാട്ടില്‍ ചികിത്സ തുടരുകയാണ്. റോദ ഏരിയ പ്രവര്‍ത്തകരും കേന്ദ്ര കമ്മറ്റിയുമാണ് സന്തോഷ് കുമാറിന്റെ തുടര്‍ ചികിത്സക്ക് ഫണ്ട് സ്വരൂപിച്ചത്.
സിപിഐ എം മയ്യില്‍ ഏരിയ സെക്രട്ടറി എന്‍.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സിപിഐ എം മയ്യില്‍ ഏരിയ കമ്മിറ്റി അംഗം എന്‍.കെ.രാജന്‍, മയ്യില്‍ ലോക്കല്‍ സെക്രട്ടറി എം.ഗിരീശന്‍, ബ്രാഞ്ച് സെക്രട്ടറി ജിതിന്‍, പ്രവാസി സംഘം മയ്യില്‍ ഏരിയ പ്രസിഡണ്ട് മനോജ്, കേളി മുന്‍ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സജീവന്‍ ചൊവ്വ, കുഞ്ഞിരാമന്‍ മയ്യില്‍, ഗോപിനാഥന്‍ വേങ്ങര, മുന്‍ കേന്ദ്ര കമ്മിറ്റി അംഗം ശ്രീകാന്ത്, റോദ മുന്‍ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ബാബുരാജ്, ബാബു പറശ്ശിനി, രാധാകൃഷ്ണന്‍, അജയന്‍, കേളി അംഗങ്ങളായ അന്‍ഷാദ്, ഗിരീശന്‍, ഷിബിന്‍, ബിജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേളി മുന്‍ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതവും പ്രവാസി സംഘം മയ്യില്‍ ഏരിയ സെക്രട്ടറി കെ.വി.ശിവന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






