Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

ഖമീസ് കെ.എം.സി.സി. ‘ഇന്ത്യ സെലിബ്രേറ്റ്‌സ്’

ഖമീസ് മുഷൈത്ത്: കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന’ ഇന്ത്യ സെലബ്രേറ്റ്‌സ് പരിപാടികള്‍ക്ക് തുടക്കം. മേഖലയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ ഒരുമയുടെയും പരസ്പര ഹകരണത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി.

ഖമീസ് മുഷൈത്ത് മുനീറ ഓഡിറ്റോറിയത്തില്‍ നടന്ന സൗഹൃദ സംഗമത്തില്‍ പ്രസിഡന്റ് ബഷീര്‍ മൂന്നിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദ് കുട്ടി മാതാപ്പുഴ ഉദ്ഘാടനം ചെയ്തു. അസീറിലെ സാമൂഹിക, സംസ്‌കാരിക, വിദ്യാഭ്യാസ, കായിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കു ന്ത്ര്യദിന പ്രതിഭാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കെ.എം.സി.സി പ്രീമിയര്‍ സോക്കര്‍ കൂപ്പണ്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം എന്‍ഫീല്‍ഡ് ബുള്ളറ്റ് നേടിയ കൊല്‍ക്കത്ത സ്വദേശി സഞ്ജീബിന് ബൈക്കിന്റെ താക്കോല്‍ദാനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ മൂന്നിയൂര്‍ സമ്മാനച്ചു. ഹാഫിസ് രാമനാട്ടുകര, ഉമ്മര്‍ ചെന്നാരിയില്‍, മജീദ് കൂട്ടിലങ്ങാടി, അലി സി. പൊന്നാനി, കാസിം മട്ടന്നൂര്‍, ഷഫീഖ് കൊയിലാണ്ടി, സ്വാദിഖ് ഫൈസി, മുസ്തഫ മാളിക്കുന്ന്, നിസാര്‍ കോഴിക്കോട്, സിദ്ധീഖ് വേങ്ങര, നൗഷാദ് ഫൈസി വയനാട്, മുജീബ് ചുങ്കത്തറ, ശരീഫ് മോങ്ങം, മൊയ്തുട്ടി എടയൂര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പ്രവാസികള്‍ക്കുള്ള വിവിധ ക്ഷേമ പദ്ധതികള്‍, സാമൂഹ്യ സാംസ്‌കാരിക പരിപാടികള്‍, കലാ കായിക മത്സരങ്ങള്‍, കുടുംബ സംഗമങ്ങള്‍ തുടങ്ങി വിപുലമായ പരിപാടികളാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘ഇന്ത്യ സെലബ്രേറ്റ്‌സി’ന്റെ ഭാഗമായി ആവിഷ്‌കരിച്ചിട്ടുള്ളത്. അബൂബക്കര്‍ ചേലേമ്പ്ര, ഉസ്മാന്‍ കിളിയമണ്ണില്‍, നജീബ് തുവ്വൂര്‍, ഖാലിദിയ മെഡിക്കല്‍ കോംപ്ലക്‌സ് ഓപ്പറേഷന്‍ മാനേജര്‍ ഫസീല കുറ്റിച്ചല്‍ എന്നിവര്‍ സംസാരിച്ചു. സിറാജ് വയനാട് സ്വാഗതവും സലീം പന്താരങ്ങാടി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top