Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

സന്തോഷ് ട്രോഫി: ഫൈനലില്‍ കര്‍ണാടകയെ മേഘാലയ നേരിടും

റിയാദ്: തലസ്ഥാന നഗരിയില്‍ അരങ്ങേറിയ സന്തോഷ് ട്രോഫി സെമി ഫൈനലില്‍ കര്‍ണാടകക്ക് ജയം. 3-1ന് സര്‍വീസസിനെയാണ് മുട്ടുകുത്തിച്ചത്. മറ്റൊരു കളിയില്‍ പഞ്ചാബിനെ മേഘാലയ പരാജയപ്പെടുത്തി. ഇതോടെ ഫൈനലില്‍ കര്‍ണാടക – മേഘാലയ ടീം ഏറ്റുമുട്ടും.

ഇന്ത്യക്ക് പുറത്ത് ആദ്യമായാണ് സന്തോഷ് ട്രോഫി മത്സരത്തിന് വേദി ഒരുങ്ങിയത്. കിങ് ഫഹദ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തി അരങ്ങേറിയ വാശിയേറിയ ആദ്യ മത്സരത്തില്‍ പഞ്ചാബിനെ മേഘാലയ 2-1ന് കീഴടക്കി.

രണ്ടാം മത്സരത്തില്‍ സര്‍വീസസ് താരം വികാസ് താപ്പ 40-ാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി മുന്നിലെത്തി. എന്നാല്‍ ഫസ്റ്റ് ഹാഫില്‍ രണ്ട് ഗോളുകള്‍ മടക്കി കര്‍ണാടക കരുത്തു കാട്ടി. ഇരു ടീമുകളിലും മലയാളി താരങ്ങള്‍ ഉണ്ടെങ്കിലും കേരളം മത്സരത്തില്‍ ഇല്ലാത്തത് മലയാളി കാണികളെ നിരാശരാക്കി.

ഫൈനല്‍ മത്സരം ശനി 6.30ന് നടക്കും. വാരാന്ത്യ അവധി ദിവസമായതിനാല്‍ ഫൈനല്‍ മത്സരത്തിന് കാണകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top