Sauditimesonline

watches

സൗദി സര്‍വകലാശാലകളില്‍ യോഗ; കരാര്‍ ഒപ്പുവെക്കും: നൗഫ് അല്‍ മര്‍വായ്

റിയാദ്: സൗദി അറേബ്യയിലെ സര്‍വകലാശാലകളില്‍ യോഗ പ്രോത്സാഹിപ്പിക്കുന്നതിന് കരാര്‍ ഒപ്പുവെക്കുമെന്ന് സൗദി യോഗാ കമ്മറ്റി അധ്യക്ഷ നൗഫ് അല്‍ മര്‍വായ്. ശാരീരികവും മാനസികവുമായ ക്ഷേമമാണ് യോഗ പ്രധാനം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

സൗദിയിലെ പ്രമുഖ സര്‍വകലാശാലകളില്‍ യോഗ പരിശീലിപ്പിക്കുന്നതിന് നിരവധി കരാറുകളാണ് ഒപ്പുവെക്കുന്നത്. ഇത് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് നൗഫ് അല്‍ മര്‍വായ് പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രാലയവും സൗദി യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച ‘കായികരംഗം പ്രോത്സാഹിപ്പിക്കുന്നതില്‍ യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സിന്റെ സംഭാവന’ എന്ന പ്രമേയത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റീസ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിയോണ്‍സ് ഈഡര്‍, ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഡയറക്ടര്‍ ജനറല്‍ പൗലോ ഫെരേര എന്നിവരും പങ്കെടുത്തു.

യോഗ കായിക വിനോദമായി കായിക മന്ത്രാലയം നേരത്തെ അംഗീകരിച്ചിരുന്നു. കായിക രംഗത്ത് യുവാക്കളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് വിഷന്‍ 2030 പദ്ധതി ഏറെ പ്രാധാന്യമാണ് നല്‍കുന്നതെന്നും നൗഫ് അല്‍ മര്‍വായ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top