Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

പ്രവാസി ഫ്രണ്ട്‌സ് മൂന്നാം വാര്‍ഷികം ‘അറേബ്യന്‍ നിലാവ്’ നവംബര്‍ 22ന്

റിയാദ്: പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നു. നവംബര്‍ 22ന് റിയാദ് മലസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ രാത്രി 6 മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. 7ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സിറ്റി ഫ്‌ളവര്‍ മാനേജിങ് ഡയറക്ടര്‍ അഹ്മദ് കോയ ഉദ്ഘാടനം ചെയ്യും. ശിഹാബ് കൊട്ടുകാട്, അഷ്‌റഫ് വടക്കേവിള, സത്താര്‍ കായംകുളം, ഷംനാദ് കരുനാഗപ്പള്ളി, ഷറഫുദ്ദീന്‍, ഗഫൂര്‍ കൊയിലാണ്ടി തുടങ്ങിയവര്‍ സംബന്ധിക്കും. മൂന്നു വര്‍ഷത്തിനിടെ 25 ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്യാന്‍ കഴിഞ്ഞതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തകരായ മുജീബ് പൂക്കോട്ടൂര്‍, രാജു പാലക്കാട്, റിയാസ് വെള്ളിമാട്കുന്ന്, ഉബൈദ് എടവണ്ണ, മൈമൂന അബ്ബാസ് എന്നിവരെ ചടങ്ങില്‍ ആദരിക്കും. ആച്ചി നാസര്‍ നേതൃത്വം നല്‍കുന്ന ഇശല്‍ സന്ധ്യ, നൂപുര ഡാന്‍സ് സ്‌കൂള്‍ ഒരുക്കുന്ന നൃത്ത വിരുന്ന് തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. വാര്‍ത്തി സമ്മേളനത്തില്‍ അസ്‌ലം പാലത്ത്, സലിം വാലില്ലാപ്പുഴ, അലി എ. കെ. റ്റി, നസീര്‍ തൈക്കണ്ടി, യാസിര്‍ അലി കൊടുങ്ങല്ലൂര്‍,ആബിദ് പള്ളിക്കല്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top