Sauditimesonline

kmcc blood
രക്തം നല്‍കി സ്‌നേഹാദരം സമര്‍പ്പിച്ച്‌ റിയാദ് കെ.എം.സി.സി

ഇന്ത്യന്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍; നിബു പി വര്‍ഗ്ഗീസ് പ്രസിഡന്റ്

റിയാദ്: റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ (റിഫ) പതിനഞ്ചാമത് ഭരണ നിര്‍വഹണ സമിതി നിലവില്‍ വന്നു. നിബു പി. വര്‍ഗ്ഗീസ് (പ്രസിഡന്റ്), ജിമ്മി പോള്‍സണ്‍ (ജനറല്‍ സെക്രട്ടറി), ബിജു മുല്ലശ്ശേരി (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ജയശങ്കര്‍ പ്രസാദ് (വൈസ് പ്രസിഡന്റ്), ജേക്കബ് കാരാത്ര, സുനില്‍ കുമാര്‍ (ജോയിന്റ് സെക്രട്ടറി), ഹരികൃഷ്ണന്‍ കെ.പി, ദേവദാസ് കാടന്‍ ചേരി, ഹരിദാസ് പറപ്പൂല്‍, നസീര്‍ കൊല്ലിയത്ത്, രാമദാസ് രാമു, ജീന രാജീവന്‍ ചാക്കോ, മരീന ജിമ്മി, ശോഭന ദേവദാസ്, ലസീല സുനീല്‍ എന്നിവരെ ഭരണസമിതി അംഗങ്ങളായും പ്രദീപ് മേനോനെ ഓഡിറ്ററായും തെരഞ്ഞെടുത്തു. ഭാരത് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വരണാധികാരി റസൂല്‍ സലാം ഭാരവാഹികളെ പ്രഖ്യാപിച്ചു.

സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളില്‍ പ്രവാസി സമൂഹത്തിന് കൂടുതല്‍ ദിശാബോധം നല്‍കുന്ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നിബു പി. വര്‍ഗ്ഗീസ് പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top