Sauditimesonline

watches

പരിശോധനക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: ചികിത്സക്കെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബത്ഹ അല്‍ റയാന്‍ പോളിക്ലിനിക്കില്‍ ചികിത്സക്കെത്തിയ മംഗലാപുരം സ്വദേശി ശൈഖ് ആരിഫ് ശൈഖ് നസീര്‍ മഹമദ് (43) ആണ് പരിശോധനക്കിടെ കുഴഞ്ഞുവീണു മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് യുവാവ് ഒറ്റക്കാണ് ക്ലിനിക്കിലെത്തിയത്. ഡോക്ടറുടെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷം ഇ സി ജി മുറിയിലേക്കു കടന്നതോടെ യുവാവ് അസ്വസ്ഥത പ്രകടിപ്പിച്ചു. ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കി. സിപിആര്‍ ഉള്‍പ്പെടെ അടിയന്തിര സേവനം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇഖാമ, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ യുവാവ് പഴ്‌സില്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ നിന്നുളള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ വിവരം അറിയിച്ചു. വിവരം അറിഞ്ഞതോടെ മംഗാലാപുരം നിവാസികളും പോളിക്ലിനിക്കിലെത്തി. പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മൃതദേഹം ശുമൈസി മോര്‍ച്ചറിയിലേക്കു മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top