Sauditimesonline

11 sawa award
വേറിട്ടൊരു 'വിജയാഹ്‌ളാദം'; മാറ്റുരച്ചവരെയെല്ലാം ചേര്‍ത്തുപിടിച്ച് 'സവ'

വിവാഹത്തിന് മുമ്പ് ജനിതക പരിശോധന

അബുദാബി: വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നടത്തണമെന്ന് അബുദാബി. ഒക്ടോബര്‍ ഒന്ന് മുതല്‍ വിവാഹിതരാകുന്ന യുഎഇ സ്വദേശികള്‍ നിര്‍ബന്ധമായും ജനിതക പരിശോധന നടത്തണം.

വിവാഹത്തിന് മുമ്പ് വേണം ഈ പരിശോധന നടത്താന്‍. അബുദാബി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിവാഹ പൂര്‍വ്വ പരിശോധനകളുടെ ഭാഗമാണിത്. അബുദാബി, അല്‍ ദഫ്ര, അല്‍ ഐന്‍ എന്നിവിടങ്ങളിലുള്ള 22 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഇതിനായുള്ള പരിശോധനാ സൗകര്യങ്ങള്‍ ലഭ്യമാണ്. പരിശോധന നടത്തി 14 ദിവസത്തിനുള്ളില്‍ ഫലം ലഭിക്കും.

ജനിതക രോഗങ്ങള്‍ കുട്ടികളിലേക്ക് പകരുന്നത് ഒഴിവാക്കാനാണ് ഈ പരിശോധന. ഇതിലൂടെ മാതാപിതാക്കള്‍ക്ക് കുട്ടികളിലേക്ക് പകര്‍ന്നേക്കാവുന്ന ജനിതക പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് മനസ്സിലാക്കാം. രോഗമുള്ളവര്‍ക്ക് മരുന്നുകള്‍, കൗണ്‍സിലിങ് എന്നിവ നല്‍കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top