അല്‍ ഖോബാര്‍: സൗദിയിലെ പ്രമുഖ റീറ്റൈല്‍ ശൃംഖല സിറ്റി ഫ്‌ളവര്‍ അല്‍ ഖോബാറില്‍ ‘ബയ് മോര്‍ സേവ് മോര്‍’ പ്രൊമോഷന്‍ ക്യാമ്പയിന്റെ ഭാഗമായി കുട്ടികള്‍ക്ക് വേണ്ടി ചിത്ര രചന മത്സരം സംഘടിപ്പിച്ചു. രണ്ടു വിഭാവങ്ങളില്‍ സംഘടിപ്പിച്ച മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. എല്ലാ വിഭാവങ്ങളിലും മൂന്ന് കുട്ടികളെ വിജയികളായി പ്രഖ്യാപിച്ചു. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഖോബാറിലെ വിവിധ സംഘടനാ പ്രതിനിധികള്‍ നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള ഉപഹാര സ്‌റ്റോര്‍ മാനേജര്‍ ഹൈദര്‍, സിറ്റി ഫ്‌ളവര്‍ ഡപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ് എന്നിവര്‍ സമ്മാനിച്ചു. ബെനാസിര്‍, റുക്‌സാന സമീര്‍, അസ്മ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.