ദമാം: പ്രവാസികള്‍ക്കിടയില്‍ മുജീബ് എന്ന ഒരേ പേരിലുള്ളവരുടെ കൂട്ടായ്മ ദമ്മാമിലും. ഇതിന്റെ ഭാഗമായി ദമാമിലെ മുജീബുമാര്‍ ഒത്ത് ചേര്‍ന്നു. നാട്ടില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കേരള മുജീബ് കമ്മ്യൂണിറ്റി എന്ന സംഘടക്ക് കീഴില്‍ പ്രവാസ ലോകത്ത് രൂപീകരിക്കപ്പെടുന്ന ആദ്യ കൂട്ടായ്മയാണിത്. നാട്ടില്‍ നിരവധി സാമൂഹ്യ ജീവകാരുണ്യ മേഖലകളില്‍ കൂട്ടായ്മ ശ്രദ്ദേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചിട്ടുണ്ട്.
ബംഗ്ലാദേശ് വിമോചന പോരാട്ടത്തിലെ നായകന്‍ മുജീബ് റഹ്മാനോടുള്ള ആരാധനയാണ് മുജീബ് എന്ന പേരിന് കേരളത്തില്‍ പ്രചാരം ലഭിക്കാന്‍ കാരണമായത്. ബംഗ്ലാദേശിന്റെ പിറവിക്കുശേഷമാണ് കേരള മുസ്‌ലിംകള്‍ക്കിടയില്‍ മുജീബ് എന്ന പേരിനോട് പ്രിയമേറിയത്. നാട്ടിലെ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള മുജീബ് കമ്മ്യൂണിറ്റിയുടെ ഓഫീസ് കൊണ്ടോട്ടിയിലാണ് പ്രവര്‍ത്തിക്കുന്നത്.
ദമാമിലെ മുജീബുമാരെ കണ്ടെത്തി അവരെ കൂട്ടായ്മയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി ദമാം റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ ആദ്യ സംഗമം സംഘടിപ്പിച്ചു. മുജീബ് കൊളത്തൂര്‍, മുജീബ് കോഡൂര്‍, മുജീബ് തച്ചമ്പാറ, മുജീബ് പള്ളിപ്പുറം മുജീബ് ഫറോക്ക്, മുജീബ് കാളികാവ്, മുജീബ് പുത്തൂര്‍, മുജീബ് അങ്ങാടിപുറം, മുജീബ് ചെമ്മാട്, മുജീബ് ഹരിപ്പാട് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ദമാമിലെ പ്രവാസി സമൂഹത്തോട് ഒപ്പം ചേര്‍ന്ന് സാമൂഹ്യസംസ്‌ക്കാരികജീവ കാരുണ്ണ്യ രംഗത്ത് സജീവ സാന്നിധ്യമാകാനാന് ഈ കൂട്ടായ്മ കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് പിന്നണി പ്രവര്‍ത്തകര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.