Sauditimesonline

sawa
ആലപ്പു കൂട്ടായ്മ 'സവ' കുടുംബ സംഗമം

ഓണസമ്മാനം വിതരണം ചെയ്ത് ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി

അമ്പലപ്പുഴ: സമൃദ്ധിയുടെ ഓണം ആഘോഷമാക്കാന്‍ ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ഓണസമ്മാനം. അമ്പലപ്പുഴ നവജീവന്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ തോട്ടപ്പള്ളി മുതല്‍ കളര്‍കോട് വരെ അഞ്ച് കേന്ദ്രങ്ങള്‍ വഴി ഓണക്കിറ്റ് വിതരണം ചെയ്തു.

അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം നടന്ന ഓണസമ്മാന വിതരണത്തിന്റെ ഉദ്ഘാടനം ശ്രീകുമാര്‍ വലിയമഠം നിര്‍വ്വഹിച്ചു. ഇ റിയാസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി എ ഹാമിദ്, പ്രവാസി കോണ്‍ഗ്രസ് ബ്ലോക് പ്രസിഡന്റും ഒഐസിസി മുന്‍ ജില്ലാ ട്രഷററുമായ ഷിഹാബ് പോളക്കുളം, എ ആര്‍ കണ്ണന്‍, എം ബൈജു, വി ദില്‍ജിത്ത്, ശരത് ചന്ദ്രന്‍ ജി, ജേക്കബ് തോമസ്, രാജേഷ് ഡി, എം സോമന്‍ പിള്ള, പത്മനാഭ അയ്യര്‍, കെ ഓമനക്കുട്ടന്‍, ശ്രീകുമാര്‍ തമ്പി, നിതിന്‍ രാജേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. തെരഞ്ഞെടുത്ത അന്‍പതിലധികം കുടുംബങ്ങള്‍ക്ക് അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവ അടങ്ങിയ കിറ്റുകളാണ് വീടുകളില്‍ എത്തിച്ചത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അമ്പലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച നവജീവന്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ വളണ്ടിയര്‍മാരും ഒഐസിസി മുന്‍ പ്രവര്‍ത്തകരും ഓണസമ്മാന വിതരണത്തില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top