റിയാദ്: മലയാള നാടിന്റെ ഗൃഹാതുര സ്മരണ മണലാരണ്യത്തില്‍ ഉണര്‍ത്തുന്ന ഓണാഘോഷത്തിന് മാസ്സ് സദ്യ ഒരുക്കി പാരഗണ്‍ റസ്‌റ്റോറന്റ്. തൂശനിലയില്‍ പരമ്പരാഗത സദ്യവട്ടങ്ങളുടെ 30 ഇനങ്ങളാണ് മാസ്സ് സദ്യയുടെ പ്രത്യേകത. കൃത്രിമ രുചിക്കൂട്ടുകളില്ലാതെ രണ്ടുപതിറ്റാണ്ടിലേറെയായി നാടന്‍ വിഭവങ്ങള്‍ മലയാളികള്‍ക്ക് ഒരുക്കുന്ന റിയാദ് ബത്ഹയിലെ പാരഗണ്‍ റസ്‌റ്റോറന്റ് ഓണത്തെ വരവേത്ക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.
സ്‌പെഷ്യല്‍ മട്ട ഇമി ചോറ്, മാമ്പഴ പുളിശേരി, ഉളളി തീയ്യല്‍, ചെട്ടിനാട് സാമ്പാര്‍, കാളന്‍, അവിയല്‍, പച്ചടി, പൈനാപ്പിള്‍ കിച്ചടി, കൂട്ടുകറി, ഓലന്‍, പുളിയിഞ്ചി, പയര്‍ ഉപ്പേരി, കാബേജ് തോരന്‍, പരിപ്പ്, കര്‍ക്കര ഉപ്പേരി, കായ വറുത്തത്, തൈര, രസം, മോര്, നെയ്യ്, കയ്പ വറുത്തത്, മാങ്ങ-നാരങ്ങാ അച്ചാര്‍, പപ്പടം, പഴം, പാലട പായസം, പരിപ്പ് പ്രദമന്‍ തുടങ്ങിയ ഉള്‍പ്പെടുത്തിയാണ് വിഭവസമൃദ്ധമായ സദ്യ ഒരുക്കുന്നത്.
സെപ്തംബര്‍ 15ന് ഓണസദ്യ പാര്‍സല്‍ ലഭ്യമാണെന്ന് പാരഗണ്‍ എംഡി ബഷീര്‍ മുസ്‌ലിയാരകത്ത് അറിയിച്ചു. സദ്യ ആവശ്യമുളളവര്‍ 0502072253 എന്ന നമ്പരില്‍ ബുക്ക് ചെയ്യണം. റസ്‌റ്റോറന്റിലും ലുഹ ഓഡിറ്റോറിയത്തിലും ഓണ സദ്യ സത്ക്കരിക്കാന്‍ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.