Sauditimesonline

ambivalance
കല്യാണിയുടെ 'ആംബിവലന്‍സ്' ദമ്മാമില്‍ പ്രകാശനം ചെയ്യും

റമദാനെ വരവേറ്റ് ദിരിയ്യയില്‍ സാംസ്‌കാരികോത്സവം

റിയാദ് സൗദി അറേബ്യയുടെ പൈതൃകവും സംസ്‌കാരവും വിളംബരംചെയ്യുന്ന ദിരിയ്യ നൈറ്റ്‌സിന് തുടക്കം. പൈതൃക നഗരമായ ദിരിയ്യയില്‍ റമദാനോടനുബന്ധിച്ചാണ് സാംസ്‌കാരിക മേള. അല്‍ ദിരിയ്യ ഗേറ്റ് ഡവലപ്‌മെന്റ് അതോറിറ്റിയാണ് ദിരിയ്യ നൈറ്റ് പൈതൃക മേളക്ക് നേതൃത്വം നല്‍കുന്നത്. രാത്രി 9.30 മുതല്‍ പുലര്‍ച്ചെ 2 വരെ ദിരിയ്യയിലെ അല്‍ ബുജൈരിയിലും പരിസര പ്രദേശങ്ങളിലും വിപുലമായ കലാ, സാംസ്‌കാരിക ആഘോഷങ്ങളാണ് ഒരുക്കിയിട്ടുളളത്.


ഇസ്‌ലാമിക ചരിത്രവും സംസ്‌കാരവും പ്രമേയമായ നാടകം, പഴയ ചലചിത്രങ്ങള്‍, റമദാന്‍ സീരിയലുകള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിക്കും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിലവിലുണ്ടായിരുന്ന കമ്പോളം പുനരാവിഷ്‌കരിച്ചിട്ടുമുണ്ട്. ഇവിടെ അതി പുരാതന ഉല്‍പ്പന്നങ്ങളും കരകൗശല വസ്തുക്കളും പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളുടെ വിപണന മേളയും ഒരുക്കിയിട്ടുണ്ട്.

സൗദി അറേബ്യയുടെ കല, സംസ്‌കാരം തുടങ്ങി രാജ്യത്തിന്റെ പൈതൃകം ഉല്‍ഭവിച്ചത് ദിരിയ്യ പട്ടണത്തില്‍ നിന്നാണ്. സൗദി രാജകുടുംബത്തിന്റെ ജന്മനാടായ ദിരിയ്യ 2010ല്‍ യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പ്രദേശം കൂടിയാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top