
റിയാദ്: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ മലയാളം മിഷന്‍ പ്രവാസി മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി ആഗോള തലത്തില്‍ ‘സുഗതാഞ്ജലി’ കാവ്യാലാപന മത്സരം സംഘടിപ്പിക്കുന്നു. സൗദിയില്‍ സെപ്റ്റംബര്‍ 23 സൗദി സമയം വൈകീട്ട് 4ന് ഓണ്‍ലൈനായി മത്സരം നടക്കും.

മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രിയും മലയാളം മിഷന്‍ ഭരണസമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചര്‍ക്ക് ആദരവ് അര്‍പ്പിച്ചു എല്ലാ വര്‍ഷവും മലയാളം മിഷന്‍ നടത്തിവരുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ സൗദി ചാപ്റ്റര്‍ തല മത്സരം പ്രശസ്ത കവി രാജന്‍ കൈലാസ് ഉദ്ഘാടനം ചെയ്യും. പ്രമുഖ കവിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ ഒന്‍വി കുറുപ്പിന്റെ കവിതകളാണ് ഈ വര്‍ഷം മത്സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

മലയാളം മിഷന്‍ പഠിതാക്കളും സൗദിഅറേബ്യയിലെ വിവിധ മേഖലകളില്‍നിന്നും യോഗ്യതനേടിയ പ്രവാസി മലയാളി വിദ്യാര്‍ത്ഥികളും പങ്കെടുക്കും. സൗദി ചാപ്റ്റര്‍ തല മത്സര വിജയികള്‍ക്ക് ആഗോള തലത്തില്‍ ഒരുക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






